• HOME
  • »
  • NEWS
  • »
  • film
  • »
  • Kakkipada | മലയാള ചിത്രം 'കാക്കിപ്പട' തെലുങ്കിൽ; അവകാശം സ്വന്തമാക്കി പ്രമുഖ നിർമ്മാണ കമ്പനി

Kakkipada | മലയാള ചിത്രം 'കാക്കിപ്പട' തെലുങ്കിൽ; അവകാശം സ്വന്തമാക്കി പ്രമുഖ നിർമ്മാണ കമ്പനി

ചിരഞ്ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഫീസിൽ വച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

  • Share this:

    ഷെബി ചൗഘട്ട് സംവിധാനം ചെയ്ത മലയാള ചിത്രം ‘കാക്കിപ്പട’യുടെ (Kakkipada) പകർപ്പവകാശം തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖ നിർമ്മാണ കമ്പനി സ്വന്തമാക്കി. ചിരഞ്ജീവിയെ (Chiranjeevi) നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ.എസ്. രാമറാവുവാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയത്.

    ചിരഞ്ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഫീസിൽ വച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി സംവിധായകൻ ഷെബി അറിയിച്ചു. മലയാള സിനിമയിൽ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്.

    തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഷെബി കാക്കിപ്പടയുടെ വിൽപ്പനയെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകനും കാക്കിപ്പടയുടെ നിർമ്മാതാവായ ഷെജി വലിയകത്ത് ചിരഞ്ജീവിക്കും കെ.എസ്. രാമറാവുവിനും ഒപ്പം നിൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.

    ‘ഒരു വലിയ യാത്രയുടെ തുടക്കം. 2023 ലും കാക്കിപ്പട വലിയ സന്തോഷം നൽകിക്കൊണ്ടിരിക്കുകയാണ് ( ഇൻഷാ അള്ളാ ഇനി എന്തൊക്കെ വരാനുണ്ട്) തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായ കെ എസ് രാമറാവു സാർ( ചിരഞ്ജീവി വെച്ച് 12 സിനിമ നിർമ്മിച്ച നിർമ്മാതാവ്) കാക്കിപ്പടയുടെ അന്യഭാഷ റീമേക്ക് അവകാശം വാങ്ങിയ വിവരം സന്തോഷ പൂർവ്വം പങ്കുവെയ്ക്കട്ടെ. മലയാള സിനിമയിൽ ഒരു കുഞ്ഞു (ഞങ്ങളുടെ വലിയ ) സിനിമയ്ക്ക് കിട്ടാവുന്നതിൽവച്ച് ഏറ്റവും വലിയ പ്രതിഫലം നൽകിയാണ് കാക്കിപ്പടയുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് . ഈ സിനിമയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട നിർമ്മാതാവ് ഷെജി മറ്റു അണിയറയിലെ ചങ്ങാതിമാരെ പ്രിയപ്പെട്ട അഭിനേതാക്കളെ അതിനുപരി ഈ കുഞ്ഞു ചിത്രത്തെ വലിയ വിജയമാക്കി തീർത്ത പ്രിയ പ്രേക്ഷക സുഹൃത്തുക്കളെ ഒരായിരം നന്ദി’ സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

    പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. പോലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ്‌ കാക്കിപ്പട. പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസ്സുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് ‘കാക്കിപ്പട’.

    Summary: The Telugu remake of the Malayalam film Kakkipada was sold for a remarkable sum. The film, which was directed by Shebi Chowghat, tells the story of a cop and a few incidences involving thieves

    Published by:user_57
    First published: