വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ (Kallanum Bhagavathiyum) എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പൂർത്തിയായി. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കെ.വി. അനിൽ എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.
View this post on Instagram
എഡിറ്റർ- ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ,
പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റിൽസ്- അജി മസ്ക്കറ്റ്, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകർ, ഫൈനൽ മിക്സിംഗ്-രാജാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ- ടിവിൻ കെ. വർഗ്ഗീസ്, അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, പരസ്യകല- യെല്ലോ ടൂത്ത്, കാലിഗ്രാഫി- കെ.പി. മുരളീധരൻ, ഗ്രാഫിക്സ്- നിഥിൻ റാം, ലൊക്കേഷൻ റിപ്പോർട്ട്- അസിം കോട്ടൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്, വാഴൂർ ജോസ്.
Summary: The filming of the Malayalam film Kallanum Bhagavathiyum came to a conclusion in Palakkad. The film’s plot revolves around the fascinating life of a thief, and Vishnu Unnikrishnan plays the lead role. The female principal roles are played by Anusree and the Bengali actor Moksha. The film also represents East Coast Vijayan’s comeback as a director
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.