• HOME
  • »
  • NEWS
  • »
  • film
  • »
  • കതിവനൂർ വീരൻ; ചരിത്രത്തെ ആസ്പദമാക്കി മറ്റൊരു പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രം കൂടി

കതിവനൂർ വീരൻ; ചരിത്രത്തെ ആസ്പദമാക്കി മറ്റൊരു പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രം കൂടി

ഏകദേശം 40 കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും 'കതിവനൂർ വീരൻ'

കതിവനൂർ വീരൻ

കതിവനൂർ വീരൻ

  • Share this:
വടക്കേ മലബാറിന്റെ പൈതൃക കലയായ തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്‌ദ മികവോടെ അനിർവചനീയ തലത്തിലേക്ക് കൊണ്ടുപോകാൻ 'കതിവനൂർ വീരൻ' വരുന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 'കതിവനൂർ വീരൻ' സംവിധാനം ചെയ്ത് ഒരുക്കുന്നത് പ്രമുഖ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ ആണ്. ഏകദേശം 40 കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും 'കതിവനൂർ വീരൻ' എന്ന് ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ പറഞ്ഞു.

ടി. പവിത്രൻ, രാജ്മോഹൻ നീലേശ്വരം എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളത്തിലെ പ്രശസ്ത ഛായാഗ്രഹകനായ ഷാജി കുമാർ. 'റോഷാക്ക്' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ മിഥുൻ മുകുന്ദനാണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക.മലയാളത്തിലെയും തമിഴിലെയും പ്രമുഖ ടെക്നീഷ്യൻമാർ സഹകരിക്കുന്ന 'കതിവനൂർ വീരൻ' 2023 അവസാനത്തോടെ ചിത്രീകരണത്തിന് ആരംഭം കുറിക്കുന്ന രീതിയിൽ വിപുലമായ അണിയറ പ്രവർത്തങ്ങൾ ആരംഭിച്ചു.

Also read: Miral release | നടൻ ഭരത് നായകൻ; ഹൊറർ ത്രില്ലർ ചിത്രം 'മിറൽ' നവംബർ മാസത്തിൽ കേരളത്തിൽ റിലീസ്

സൂപ്പർ ഹിറ്റായ 'രാക്ഷസൻ' എന്ന ചിത്രത്തിനു ശേഷം ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമായ 'മിറൽ' (Miral movie) നവംബർ പതിനൊന്നിന് കേരളത്തിൽ തിയെറ്ററുകളിലെത്തുന്നു. ഒരു ഇടവേളക്ക് ശേഷം നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ നായികയാവുന്നു.

എം. ശക്തിവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തിൽ കെ.എസ്. രവികുമാര്‍, മീരാ കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവരും അഭിനയിക്കുന്നു.

ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ഡില്ലി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിർവ്വഹിക്കുന്നു.

സംഗീതം- പ്രസാദ് എസ്.എന്‍., എഡിറ്റർ- കലൈവാനന്‍ ആര്‍., കല-മണികണ്ഠന്‍ ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ- സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം., കോസ്റ്റ്യൂം ഡിസൈനർ- ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം- എം. മുഹമ്മദ് സുബൈര്‍, മേക്കപ്പ്- വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എസ്. സേതുരാമലിംഗം, സ്റ്റില്‍സ്- ഇ. രാജേന്ദ്രന്‍, അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലളമിംഗോ ബ്ലൂസ് 'മിറൽ' കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.

Summary: A pan-Indian film in Malayalam called Kathivanoor Veeran portrays the amazing story of the Theyyam rituals that are so well-liked in the northern regions of Kerala. Director Gireesh Kunnummal estimates that the movie will have a budget of Rs 40 crores
Published by:user_57
First published: