വീണ്ടുമൊരു മലയാള ചിത്രം കൂടി ടി.വി.യിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ എന്നിവർ നായികാ നായകന്മാരായ ചിത്രം 'കൃഷ്ണൻകുട്ടി പണിതുടങ്ങി' ടി.വി. യിലാണ് വേൾഡ് പ്രീമിയർ ചെയ്യുന്നത്. 'സീ കേരളം' ചാനലിലാണ് ചിത്രം പുറത്തിറങ്ങുക.
ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രമാണ് മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത സിനിമ. ഏറെ ചർച്ചചെയ്യപ്പെട്ട 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ സംവിധായകൻ ജിയോ ബേബിയാണ് ഈ സിനിമയുടെ സംവിധായകൻ. നായകൻ ടൊവിനോ സഹനിർമ്മാതാവ് കൂടിയാണ്.
റിലീസ് സംബന്ധിച്ച വീഡിയോ നായിക സാനിയ അയ്യപ്പൻ പോസ്റ്റ് ചെയ്തു. തിയതി പ്രഖ്യാപിച്ചിട്ടില്ല.
'എൻ്റെ മെഴുതിരി അത്താഴങ്ങൾ' എന്ന ചിത്രത്തിൻ്റെ സംവിധായകൻ സൂരജ് ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി ബേസ്ഡ് ഹൊറർ ത്രില്ലറുമായാണ് ഇത്തവണ ഇരുവരും എത്തുന്നത്.
നവംബർ 23 ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്.
ഗാനരചന ഹരി നാരായണൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ സ്ക്രീനിലെത്തുന്നു. സാനിയ അയ്യപ്പൻ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ് നിർവഹിക്കും.
കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് വേണ്ടി വികൃതി, പാ.വ. എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി. തോമസ് ഒരുക്കിയ ടൈറ്റിൽ അനിമേഷൻ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇഫാർ മീഡിയയാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി വിതരണം നിർവ്വഹിക്കുന്നത്.
Summary: Krishnankutty Pani Thudangi becomes the second Malayalam feature film to have a world-wide television release. The movie starring Vishnu Unnikrishnan and Saniya Iyyappan in the lead roles are set to premiere in Zee Keralam channel. The date of release has not been mentionedഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.