നിറഞ്ഞ കയ്യടികൾക്കായി കാത്തിരിക്കും; കുഞ്ഞേൽദൊ ഡിജിറ്റൽ റിലീസിനില്ല

Malayalam movie Kunjeldho not to have direct OTT release | സിനിമകൾ ഡിജിറ്റൽ റിലീസിനെത്തുമ്പോൾ എക്സിബിറ്റേഴ്സ് പ്രതിഷേധിക്കുന്ന സാഹചര്യം നിലനിൽക്കെ, മുൻപ് നിർമ്മാതാക്കൾ ഇവരുടെ പക്കൽ നേരിടേണ്ടി വന്നിട്ടുള്ള അവസ്ഥയെ പറ്റിയും കുഞ്ഞേൽദൊയുടെ അണിയറക്കാർ പറയുന്നു

News18 Malayalam | news18-malayalam
Updated: May 18, 2020, 7:05 AM IST
നിറഞ്ഞ കയ്യടികൾക്കായി കാത്തിരിക്കും; കുഞ്ഞേൽദൊ ഡിജിറ്റൽ റിലീസിനില്ല
കുഞ്ഞെൽദോ
  • Share this:
തിയേറ്ററിലെത്താതെ ഡിജിറ്റൽ റിലീസിനായി തയാറെടുക്കുന്ന ചിത്രം മലയാളത്തിലും എത്തിത്തുടങ്ങിയെങ്കിൽ, തിയേറ്ററുകൾ തുറക്കും വരെ തങ്ങൾ കാത്തിരിക്കാൻ തയാറാണെന്ന് ആസിഫ് അലി ചിത്രം 'കുഞ്ഞേൽദൊ'യുടെ അണിയറക്കാർ. ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’.

"കുഞ്ഞേൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്തുനിൽപ്പിന്റെ കഥയാണ്. എല്ലാം നഷ്‌ടപ്പെട്ടവൻ ജീവിതം തിരിച്ചുപിടിച്ച കഥ. തിയേറ്ററുകളിലെ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ സ്വപ്നം കണ്ടത്. സിനിമ സ്വപ്നം കാണുന്നവന്റെയാണ്. കുഞ്ഞേൽദൊ ഡയറക്റ്റ് OTT റിലീസ് ഇല്ല," നിർമ്മാതാവ് സുവിൻ കെ. വർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.സിനിമകൾ ഡിജിറ്റൽ റിലീസിനായി തയാറെടുക്കുന്നതിൽ പ്രദർശനശാലകൾ നടത്തുന്നവരുടെ ശക്തമായ പ്രതിഷേധമുണ്ട്. അതിനെപ്പറ്റിയും നിർമ്മാതാക്കൾക്ക് പറയാനുണ്ട്.

"പ്രേക്ഷകർ കൗണ്ടറിൽ ടിക്കറ്റ് കാശ് നൽകുമ്പോൾ 90 ശതമാനം എക്സിബിറ്റർമാരും നിർമ്മാതാക്കൾക്കോ വിതരണക്കാർക്കോ അവരുടെ വിഹിതം സമയത്തു നൽകുന്നില്ല. ഞങ്ങൾ നിർമ്മാതാക്കൾ ഇവരുടെ പിന്നാലെ പോയി മാസങ്ങൾ കൊണ്ടാണ് ഞങ്ങളുടെ വിഹിതം നേടിയെടുക്കുന്നത്. കേരളത്തിലെ എക്സിബിറ്റർമാർ നിർമ്മാതാക്കൾക്ക് നൽകാനുള്ള തുക മാത്രം ഒരു ഒൻപതക്ക സംഖ്യ ഉണ്ടാവും," പ്രസ്താവനയിൽ പറയുന്നു.

ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്റ്ററായി വിനീത് ശ്രീനിവാസനും എത്തുന്നു. 'കല്‍ക്കി' ക്കു ശേഷംലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

First published: May 18, 2020, 7:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading