• HOME
 • »
 • NEWS
 • »
 • film
 • »
 • Love Dale | അഭിനേതാക്കളായി പുതുമുഖങ്ങൾ, 'ലവ് ഡേൽ' ചിത്രീകരണമാരംഭിച്ചു

Love Dale | അഭിനേതാക്കളായി പുതുമുഖങ്ങൾ, 'ലവ് ഡേൽ' ചിത്രീകരണമാരംഭിച്ചു

കൊച്ചി, അതിരപ്പിള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് 'ലവ് ഡേലി'ന്റെ പ്രധാന ലൊക്കേഷൻ

ലവ് ഡേൽ

ലവ് ഡേൽ

 • Share this:
  രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു എന്നീ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന 'ലവ് ഡേൽ' (Love Dale movie) എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. 'എല്ലാം സെറ്റാണ്' എന്ന ചിത്രത്തിനു ശേഷം ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി.എച്ച്. നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി.ജെ. നിർവ്വഹിക്കുന്നു.

  സഹനിർമ്മാണം- ഹെലീൻ, രംഗീഷ്; സംഗീതം- ഫ്രാൻസിസ് സാബു, എഡിറ്റിംഗ്- രതീഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഹോച്മിൻ കെ.സി., കലാസംവിധാനം- ശ്രീകുമാർ ആലപ്പുഴ, മേക്കപ്പ്- രജീഷ് ആർ. പൊതാവൂർ, കോസ്റ്റ്യൂംസ്- ഷൈബി ജോസഫ്, സ്റ്റിൽസ്- ഇകുട്ട്സ് രഘു, പബ്ലിസിറ്റി ഡിസൈൻസ്- സുനീഷ്, ആർട്ടോകാർപസ്; ഹെയർ ആർട്ട്-അഭിജിത്ത് ലേ ഫ്ലെയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,
  സംവിധാന സഹായികൾ- ഹരീഷ് കുമാർ, ആൽബിൻ ജോയ്, ഡി.ഐ. കളറിസ്റ്റ്- ജോജി പാറയ്ക്കൽ, സൗണ്ട് ഡിസൈനർ- ആശിഷ് ഇല്ലിക്കൽ, സൗണ്ട് റെക്കോഡിസ്റ്റ്- ഡിവിൻ ദേവസ്സി, ലൊക്കേഷൻ സൗണ്ട്- നിജിൻ വർഗ്ഗീസ്, ഫിനാൻസ് കൺട്രോളർ- നീരജ് എം.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അയൂബ് ചെറിയ, പ്രൊഡക്ഷൻ മാനേജർ- റെനീസ് റഷീദ്.

  കൊച്ചി, അതിരപ്പിള്ളി, കുട്ടിക്കാനം എന്നിവിടങ്ങളിലാണ് 'ലവ് ഡേലി'ന്റെ പ്രധാന ലോക്കേഷൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: പിറന്നാളിന് മുൻപേ മോഹൻലാൽ നാഷണൽ ഫിലിം ആർക്കൈവ്സിന്റെ 'ഫേസ് ഓഫ് ദി വീക്ക്'

  മലയാള സിനിമയുടെ പ്രിയനടൻ മോഹൻലാലിന് (Mohanlal) മെയ് 21ന് പിറന്നാൾ. വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ ഇളയ മകനായാണ് മോഹൻലാലിൻറെ ജനനം. അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ (NFAI) അദ്ദേഹത്തെ 'ഫേസ് ഓഫ് ദി വീക്ക്' ആയി ആദരിക്കുന്നു. എല്ലായ്പ്പോഴും എന്നപോലെ, രണ്ട് തവണ ദേശീയ അവാർഡ് നേടിയ താരത്തിന്റെ മികച്ച സിനിമകളിൽ ചിലത് NFAI തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്നു. ഇതിനു അനുസൃതമായി ഫേസ്ബുക്കിൽ പോസ്റ്റുകൾ നൽകിയിട്ടുണ്ട്.

  തിങ്കളാഴ്‌ച, മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ ‘നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ’ എന്ന സിനിമയിലെ ഒരു അപൂർവ ചിത്രം NFAI പോസ്റ്റ് ചെയ്യുകയും, “#FaceOfTheWeek #Mohanlal തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പം ചിത്രത്തിന്റെ സംഗ്രഹം പങ്കിട്ടു. ഏറ്റവും ആകർഷകമായ റൊമാന്റിക് കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സോളമന് മോഹൻലാൽ അതുല്യമായ ചാരുത കൊണ്ടുവന്നു. ഹൃദ്യമായ ആഖ്യാനവും ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ചിത്രത്തിനായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വേണു നേടി.

  Summary: Malayalam movie 'Love Dale' featuring fresh faces starts rolling
  Published by:user_57
  First published: