• HOME
 • »
 • NEWS
 • »
 • film
 • »
 • Ninam release | ബിഗ് ബജറ്റ് റിലീസ് ദിനത്തിൽ ഒ.ടി.ടി. റിലീസുമായി മലയാളത്തിന്റെ 'നിണം'

Ninam release | ബിഗ് ബജറ്റ് റിലീസ് ദിനത്തിൽ ഒ.ടി.ടി. റിലീസുമായി മലയാളത്തിന്റെ 'നിണം'

'നിണം' സെപ്റ്റംബർ 30ന് പ്രദർശനത്തിന് എത്തിക്കഴിഞ്ഞു

നിണം

നിണം

 • Last Updated :
 • Share this:
  ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ', സുരേഷ് ഗോപി നായകനായ 'മേ ഹൂം മൂസ' ചിത്രങ്ങൾക്കൊപ്പം ഒ.ടി.ടി. സ്‌പെയ്‌സിൽ ഒരു മലയാള ചിത്രം. മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ കെ. നിർമ്മാണവും അമർദീപ് സംവിധാനവും വിപിന്ദ് വി. രാജ് ദൃശ്യാവിഷ്ക്കാരവും നിർവ്വഹിച്ച 'നിണം' (Ninam) സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തുന്നു.

  സൈനപ്‌ളേ ഒടിടി പ്ളാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കുക. ദുരൂഹതയും സസ്പെൻസും നിറച്ച ചിത്രത്തിലെ നായകനും നായികയുമാകുന്നത് സൂര്യ കൃഷ്ണയും കലാഭവൻ നന്ദനയുമാണ്. അവർക്കൊപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു.

  ബാനർ - മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം - അനിൽകുമാർ കെ., സംവിധാനം - അമർദീപ്, ഛായാഗ്രഹണം - വിപിന്ദ് വി. രാജ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, ആലാപനം - സിയാ ഉൾ ഹക്ക്, ഫർഹാൻ, എം.ആർ. ഭൈരവി , ത്രിൽസ് - അഷ്‌റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ്.എം. കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി.ബി. കോട്ടയം, ഡി.ഐ. - മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.

  Also read: Nivin Pauly| നിവിൻ പോളിയോട് പാട്ട് പാടാമോയെന്ന് ആരാധിക; കിടിലൻ മറുപടിയും സമ്മാനവും നൽകി താരം

  തൃശൂർ: പാട്ടുപാടാമോയെന്ന് ചോദിച്ച ആരാധികയ്ക്ക് സൂപ്പർ മറുപടിയും ഒപ്പം സമ്മാനവും നല്‍കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിലെത്തിയപ്പോഴാണ് സംഭവം. മുന്‍പ് എവിടെയും പാട്ട് പാടാന്‍ തയ്യാറാകാത്ത നിവിന്‍ പോളിയോട് ഒരു പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴായിരുന്നു നിവിന്‍ മറുപടി. താരത്തിന്റെ മറുപടി കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

  പാട്ടുകള്‍ പാടിയാല്‍ കാണികള്‍ കൂവും എന്ന് പറഞ്ഞാണ് മുന്‍പൊക്കെ നിവിന്‍ പാടാതിരുന്നതെന്ന് വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. ഒരു ചാന്‍സ് കിട്ടിയാല്‍ നിവിന്‍ ചേട്ടനെകൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു പാട്ട് പാടാമോയെന്നും ഈ ആരാധിക ചോദിക്കുന്നു. തുടര്‍ന്നായിരുന്നു നിവിന്‍ പോളിയുടെ മറുപടി. എല്ലാവരുടേയും കൂടെ സ്‌നേഹത്തോടെ സന്തോഷത്തോടെയിരിക്കുമ്പോള്‍ പാട്ടുപാടി തന്റെ ഇമേജ് നശിപ്പിക്കാനുള്ള ശ്രമമല്ലേ എന്നായിരുന്നു നിവിന്റെ ചോദ്യം. ഇതിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വന്‍ കരഘോഷമാണ് ലഭിച്ചത്. ഇതിന് ശേഷം പാടാന്‍ പറഞ്ഞ ആരാധികയെ സ്റ്റേജില്‍ വിളിച്ച നിവിന്‍ പോളി ഒരു റോസാപ്പൂ സമ്മാനമായി നല്‍കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
  Published by:user_57
  First published: