നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Oru Canadian Diary | കാനഡയിൽ ചിത്രീകരിച്ച മലയാള ചിത്രം 'ഒരു കനേഡിയൻ ഡയറി' റിലീസ് ആവുന്നു

  Oru Canadian Diary | കാനഡയിൽ ചിത്രീകരിച്ച മലയാള ചിത്രം 'ഒരു കനേഡിയൻ ഡയറി' റിലീസ് ആവുന്നു

  Malayalam movie Oru Canadian Diary releasing on December 10 | റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രമാണ് 'ഒരു കനേഡിയൻ ഡയറി'

  ഒരു കനേഡിയൻ ഡയറി

  ഒരു കനേഡിയൻ ഡയറി

  • Share this:
   പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ
   തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രം 'ഒരു കനേഡിയൻ ഡയറി' (Oru Canadian Diary) ഡിസംബർ 10, വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു.

   എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച്
   കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ മലയാളം സിനിമയായ 'ഒരു കാനേഡിയൻ ഡയറി' ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്.

   പ്രസാദ് മുഹമ്മ, അഖിൽ ആർ.സി., കവലയൂർ, ജിൻസി ബിനോയ്, ജോവന്ന ടൈറ്റസ്, ജിൻസ് തോമസ്, ആമി എ.എസ്., പ്രതിഭ, ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെൻസൺ സെബാസ്റ്റ്യൻ, ഡോസൺ ഹെക്ടർ, ചാഡ്, സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സൺ ജോയ്, ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.വി. ശ്രീകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണവും എം.വി. ശ്രീകുമാർ തന്നെ നിർവ്വഹിക്കുന്നു. ശിവകുമാർ വരിക്കര, ശ്രീതി സുജയ് എന്നിവരുടെ വരികൾക്ക് കെ.എ. ലത്തീഫ് സംഗീതം പകരുന്നു. ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, വെങ്കി അയ്യർ, സീമ ശ്രീകുമാർ, കിരൺ കൃഷ്ണ, രാഹുൽ കൃഷ്ണൻ, മീരാ കൃഷ്ണൻ എന്നിവരാണ് ഗായകർ.

   എഡിറ്റർ - വിപിൻ രവി എ.ആർ., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണകുമാർ പുറവങ്കര, പ്രൊഡക്ഷൻ കൺട്രോളർ- സുജയ് കുമാർ ജെ.എസ്., കല- ബെഞ്ചി ഫിലിപ്പ് (കാനഡ), ഷൈജു കൃഷ്ണൻ (ഇന്ത്യ), മേക്കപ്പ്- സുധീഷ് കൈവേലി, വസ്ത്രാലങ്കാരം- രാധാ ശിവകുമാർ, സ്റ്റിൽസ്-ബാലു മേനോൻ, പോസ്റ്റർ ഡിസൈൻ- മനോജ് കുമാർ, അസോസിയേറ്റ് ഡയറക്ടർ- ജിത്തു ശിവൻ, അസിസ്റ്റന്റ് ഡയറക്ടർ- പ്രവിദ് എം., ജിതിൻ സെബാസ്റ്റ്യൻ, അശോകൻ; സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, കോറിയോഗ്രാഫി- മാർട്ടിൻ, ദിപു കൃഷ്ണ, ജെറോജ് ആന്റണി, പശ്ചാത്തല സംഗീതം- ഹരികൃഷ്ണൻ എം.ബി., സൗണ്ട് റെക്കോർഡിംഗ് - ഷാജി മാധവൻ (ഇന്ത്യ), അനൂപ് ഐസക് (കാനഡ) ഡി.ഐ.-രാജേഷ്, ഓഡിയോഗ്രഫി- ബിജു ബെയ്സിൽ, ലെയ്സൺ ഓഫീസർ - ബൈജു ആര്യാട്, ആനിമേഷൻ- വിക്കി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
   Published by:user_57
   First published: