• HOME
  • »
  • NEWS
  • »
  • film
  • »
  • Pada release | കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ; 'പട' റിലീസ് തിയതി പ്രഖ്യാപിച്ചു

Pada release | കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ; 'പട' റിലീസ് തിയതി പ്രഖ്യാപിച്ചു

Malayalam movie Pada is slated for a release in February 2022 | 1996ലെ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'പട'

പട

പട

  • Share this:
    കുഞ്ചാക്കോ ബോബൻ (Kunchacko Boban), വിനായകൻ (Vinayakan), ജോജു ജോർജ് (Joju George), ദിലീഷ് പോത്തൻ (Dileesh Pothan) എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന 'പട' 2022 ഫെബ്രുവരി മാസത്തിൽ റിലീസ് ചെയ്യും.

    1996-ൽ അയ്യങ്കാളി പടയിലെ നാല് അംഗങ്ങൾ അന്നത്തെ പാലക്കാട് ജില്ലാ കളക്ടർ ഡബ്ല്യു.ആർ. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂർ അദ്ദേഹത്തിന്റെ ചേംബറിൽ ബന്ദിയാക്കിയ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. 1996ൽ കേരള നിയമസഭ പാസാക്കിയ ഗോത്രവർഗ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്.

    ചിത്രത്തിന്റെ ടീസറിൽ നിന്ന് പ്രകാശ് രാജാണ് റെഡ്ഡിയെ അവതരിപ്പിക്കുന്നത് എന്നാണു പ്രതീക്ഷ. അവരുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും എന്ന് വാഗ്ദാനം നൽകിയ ശേഷം മാത്രമാണ് കളക്ടറെ മോചിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് ഏറെ മാധ്യമശ്രദ്ധ നേടിയതും വിവാദമായതുമായ സംഭവമായിരുന്നു ഇത്.

    കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ അയ്യങ്കാളി പടയിലെ നാല് അംഗങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം രണ്ട് വർഷത്തോളം നിർമ്മാണത്തിലിരുന്ന് 2021 ഓഗസ്റ്റ് മാസത്തിൽ പൂർത്തിയായി.

    നടൻ പ്രകാശ് രാജ്, സംവിധായകൻ കമൽ കെ.എം. സംവിധാനം ചെയ്യുന്ന പടയിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു. ശസ്ത്രക്രിയയ്ക്ക് പ്രവേശിക്കും മുൻപ് അദ്ദേഹം ഈ സിനിമയുടെ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു.

    ഇ ഫോര്‍ എന്‍ര്‍ടെയിന്‍മെന്‍റ്സാണ് ‘പട’ നിര്‍മ്മിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. തമാശക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം കൂടിയാണ് 'പട'. ഷാന്‍ മുഹമ്മദാണ് പടയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.

    വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗോകുല്‍ ദാസ് കലാസംവിധാനവും, അജയന്‍ അടാട്ട് ശബ്ദസംവിധാനവും നിര്‍വ്വഹിക്കുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ഐ.ഡിക്ക് ശേഷം കമല്‍ കെ.എം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട.

    കനി കുസൃതി, അര്‍ജുന്‍ രാധാകൃഷ്ണന്‍, സലിംകുമാര്‍, ജഗദീഷ്, ടിജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, ഷൈന്‍ ടോം ചാക്കോ, വി. കെ ശ്രീരാമന്‍, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കോങ്ങാട്, ഹരി കോങ്ങാട് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.

    Summary: Malayalam movie Pada directed by K.M. Kamal starring Kunchacko Boban, Vinayakan, Joju George and Dileesh Pothan is slated for release in February 2022. The movie is touted to be a thriller based on a well-known incident where district collector of Palakkad was held hostage by the men in Ayyankali Pada in order to pay heed to their demands
    Published by:user_57
    First published: