• HOME
  • »
  • NEWS
  • »
  • film
  • »
  • ടൊറന്റോ ചലച്ചിത്ര മേളയ്ക്ക് ശേഷം നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

ടൊറന്റോ ചലച്ചിത്ര മേളയ്ക്ക് ശേഷം നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

Malayalam movie Paka chosen for Red Sea International Film Festival | ഡിസംബർ 6 മുതൽ 12 വരെയാണ് ചലച്ചിത്ര മേള അരങ്ങേറുക

പക

പക

  • Share this:
    നവാഗത സംവിധായകൻ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പക (റിവർ ഓഫ് ബ്ലഡ് ) (Paka: River of Blood) റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (Red Sea International Film Festival) മത്‌സര വിഭാഗത്തിൽ (competition category) തിരഞ്ഞെടുക്കപ്പെട്ടു. അറേബ്യൻ പ്രീമിയറായാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുക. ഡിസംബർ 6 മുതൽ 12 വരെയാണ് ചലച്ചിത്ര മേള അരങ്ങേറുക.

    2019-ൽ ആരംഭിച്ചതും പടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്നതുമായ വാർഷിക ചലച്ചിത്രമേളയാണ് 'റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ'. ഈ മേള പ്രധാനമായും പുതിയ ആഖ്യാന രീതികൾക്കും സൗദി അറേബ്യയിൽ നിന്നും അറബ് ലോകത്തിൽ നിന്നും മറ്റ് തെക്കൻ ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്ന പ്രതിഭകളെയും കേന്ദ്രീകരിച്ചാണ് നടക്കുക.

    ഇതിന് മുൻപ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡിസ്കവറി വിഭാഗത്തിൽ വേൾഡ് പ്രീമിയർ ആയും, Pingyao അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽഏഷ്യൻ പ്രീമിയർ ആയും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

    2020 എൻ.എഫ്.ഡി.സി. വർക്ക് ഇൻ പ്രോഗ്രസ്സ് ലാബിൽ മികച്ച ചിത്രമായി പക തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    ബോളിവുഡ് സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ അനുരാഗ് കശ്യപും, രാജ് രച കൊണ്ടയും (Studio 99) ചേർന്ന് നിർമിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അർജുൻ കപൂർ അടക്കമുള്ള ബോളിവുഡ് താരങ്ങൾ പകയുടെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.



    ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കബോത്തുവാണ്. അരുണിമ ശങ്കർ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ബേസിൽ പൗലോസ്, വിനിത കോശി, നിധിൻ ജോർജ്, ജോസ് കിഴക്കൻ, അതുൽ ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് നായർ, ജോസഫ് മാനിക്കൽ, മറിയക്കുട്ടി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായിരിക്കുന്നത്.

    വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങൾ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതും. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ് ചിത്രങ്ങളിലടക്കം 25 ചിത്രങ്ങൾക്കു മേലെ ശബ്ദ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ചിത്രം ഒരു സ്വപ്നമായിരുന്നു എന്ന് നിതിൻ പറയുന്നു. ഒരപ്പ് എന്ന വയനാടൻ ഉൾഗ്രാമത്തിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് 'പക'.

    മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ടൊറന്റോയിൽ സെലക്ടാവുന്ന മലയാള ചിത്രമാണ് പക (River of Blood).

    Summary: Malayalam movie Paka alias River of Blood to compete in the Red Sea International Film Festival to be held in Jeddah. The movie was world premiered in Toronto International Festival earlier
    Published by:user_57
    First published: