• HOME
 • »
 • NEWS
 • »
 • film
 • »
 • Palayam PC | പാളയം പി.സി. വരുന്നു; ജാഫർ ഇടുക്കിയും കോട്ടയം രമേശും പ്രധാന കഥാപാത്രങ്ങളാവും

Palayam PC | പാളയം പി.സി. വരുന്നു; ജാഫർ ഇടുക്കിയും കോട്ടയം രമേശും പ്രധാന കഥാപാത്രങ്ങളാവും

നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് എന്നിവടങ്ങളാണ് ലൊക്കേഷൻ

പാളയം പി.സി.

പാളയം പി.സി.

 • Share this:
  ജാഫർ ഇടുക്കി, കോട്ടയം രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം. അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാളയം പി സി'. സന്തോഷ് കീഴാററൂർ, ധർമ്മജൻ ബോൾഗാട്ടി, ബിനു അടിമാലി, ഉല്ലാസ് പന്തളം, സുധീർ, ഡോക്ടർ സൂരജ്, ജോൺ വർക്കി, ആന്റണി ഏലൂർ, സ്വരൂപ്, നിയ, മാലാ പാർവതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  റാസ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു. സത്യചന്ദ്രൻ പോയിൽ കാവ്, വീജിലേഷ് കുറുവാലൂർ എന്നിവർ ചേർന്ന് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

  ജ്യോതിഷ് ടി. കാശി, അഖില സായൂജ്, ശ്രീനി ചെറോട്ട്, ഡോക്ടർ സൂരജ്, ജോൺ വർക്കി എന്നിവരുടെ വരികൾക്ക് സാദിഖ് പന്തലൂർ സംഗീതം പകരുന്നു. ഷഹബാസ് അമൻ, സിതാര കൃഷണകുമാർ, അജിത്ത് നാരായണൻ, വർഷ വിനു എന്നിവരാണ് ഗായകർ.

  എഡിറ്റിംഗ്-രഞ്ജിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡോക്ടർ സൂരജ് ജോൺ വർക്കി, പ്രൊഡക്ഷൻ കൺട്രോളർ- ആൻ്റണി ഏലൂർ, കല- സുബൈർ സിന്ധഗി, മേക്കപ്പ്- അനീസ് മുഹമ്മദ്, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- സലീഖ് എസ്.ക്യു., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുജിത് അയിനിക്കൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്. നിലമ്പൂർ, കോഴിക്കോട്, മൈസൂർ, വയനാട് എന്നിവടങ്ങളാണ് ലൊക്കേഷൻ.  Also read: Nayanthara Vignesh Shivan | നയൻസിന് വേണ്ടി വിക്കി എഴുതിയ ചലച്ചിത്ര ഗാനങ്ങൾ ഏതെല്ലാമെന്നറിയാമോ?

  ചുവന്ന വിവാഹവസ്ത്രത്തിൽ മിന്നിത്തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാർ നയൻതാര (Nayanthara) തന്റെ പ്രിയതമൻ വിഗ്നേഷ് ശിവനുമായി (Vignesh Shivan) ജീവിതത്തിൽ ഒന്നിച്ച സുദിനമാണ് കടന്നുപോയത്. അവരുടെ ഏഴു വർഷം നീണ്ട ബന്ധം ഒരു മുത്തശ്ശിക്കഥ പോലെ വായിക്കാൻ കഴിയും. ജൂൺ 9 ന് ചെന്നൈയിൽ നടന്ന തെന്നിന്ത്യൻ ശൈലിയിലെ വിവാഹ ചടങ്ങിലാണ് കോളിവുഡ് ദമ്പതികൾ വിവാഹിതരായത്.

  2015-ൽ അവരുടെ ആദ്യ സിനിമയുടെ സെറ്റിൽ വെച്ചാണ് ആ പ്രണയകഥയുടെ തുടക്കം. അതിനുശേഷം സംവിധായകനും ഗാനരചയിതാവും ആയ വിഗ്നേഷ് തന്റെ പ്രിയതമയ്ക്കായി നിരവധി മെലഡികൾ എഴുതിയിട്ടുണ്ട്. വിക്കിയുടെ ഏറ്റവും പ്രശസ്തമായ ചില ഗാനങ്ങൾ നോക്കാം.

  നാൻ പിഴൈ: വിഗ്നേഷ് ശിവന്റെ അടുത്തിടെ പുറത്തിറങ്ങിയ 'കാത്തുവാക്കുള രണ്ടു കാതലിൽ' നിന്നുള്ള നാൻ പിഴ, നയൻതാരയുടെ പേരിലുള്ള ഒരു മെലഡി ട്രാക്കാണ്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ട്രാക്ക് രവി ജിയും ഷാഷ തിരുപ്പതിയും ചേർന്നാണ് പാടിയത്.

  തങ്കമേ: വിക്കിയും നയനും തമ്മിലുള്ള പ്രണയത്തിന് തുടക്കമിട്ട ചിത്രമായിരുന്നു 'നാനും റൗഡി താൻ'. ഈ പെപ്പി പ്രണയഗാനം വൻ ഹിറ്റായി മാറി. അനിരുദ്ധിന്റെ ആലാപനം പാട്ടിന്റെ മൂഡിന് തികച്ചും യോജിച്ചതാണ്. (തുടർന്ന് വായിക്കുക)
  Published by:user_57
  First published: