ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാൻ പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് 'പഴംപൊരി' (Pazhampori) വിവേക് വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലായ് ആറിന് വൈകിട്ട് നാല് മണിക്ക്
നടൻ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു.
സൈന വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ 'പഴംപൊരി' പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സന്തോഷ് ബാലരാമപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജു കൊടുങ്ങല്ലൂർ, മാസ്റ്റർ കൃഷ്ണദേവ് വിനോദ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിവിധ ഇടങ്ങളിലായി ഇരുപത്തഞ്ചിലധികം അവാർഡുകൾ ഇതുവരെ ലഭിച്ചു. അതിൽ മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ആശയ ചിത്രം തുടങ്ങി അഭിനയത്തിൽ മികച്ച ബാലതാരത്തിന് മാസ്റ്റർ കൃഷ്ണദേവ് വിനോദിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിജു കൊടുങ്ങല്ലൂരിനും മികച്ച നടനുള്ള പുരസ്കാരങ്ങൾ 'പഴംപൊരിയിലൂടെ' ലഭിച്ചിട്ടുണ്ട്.
രചന- വിനു തട്ടാംപടി, ഛായാഗ്രഹണം- മഹേഷ് പട്ടണം, സംഗീതം- റെൽസ് റോപ്സൺ, നിർമ്മാണ നിർവ്വഹണം- ഹോചിമിൻ കെ.സി.
Also read: മലയാളത്തിൽ മറ്റൊരു ചരിത്ര കഥയ്ക്ക് കൂടി അങ്കമൊരുങ്ങുന്നു; 'പത്തൊൻപതാം നൂറ്റാണ്ട്' റിലീസിലേക്ക്
ചരിത്രകഥകൾ അഭ്രപാളികളിൽ എത്തിച്ച പാരമ്പര്യമുള്ള മലയാള സിനിമയിൽ നിന്നും മറ്റൊരു കഥകൂടി പ്രേക്ഷകമുന്നിലെത്താൻ തയാറെടുക്കുന്നു. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' (Pathonpatham Noottandu) റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന സിനിമയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരുന്നു.
Summary: Pazhampori, a short movie on the unique bonding between a son and his dad to be released by actor Unni Mukundan
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.