• HOME
 • »
 • NEWS
 • »
 • film
 • »
 • 'പ്രണയം പൂക്കുന്ന കാലം' തുടങ്ങി; അഭിനേതാക്കളായി പുതുമുഖങ്ങൾ

'പ്രണയം പൂക്കുന്ന കാലം' തുടങ്ങി; അഭിനേതാക്കളായി പുതുമുഖങ്ങൾ

Malayalam movie Pranayam Pookkunna Kaalam begins | മെയ് ആദ്യവാരം തൃശ്ശൂർ, ചാലക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും

പ്രണയം പൂക്കുന്ന കാലം

പ്രണയം പൂക്കുന്ന കാലം

 • Share this:
  പുതുമുഖങ്ങളായ സ്റ്റിജോ സ്റ്റീഫൻ, ഷാരോൺ സഹിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാംസൺ പോൽ സംവിധാനം ചെയ്യുന്ന 'പ്രണയം പൂക്കുന്ന കാലം' (Pranayam Pookkunna Kaalam) എന്ന ചിത്രത്തിന്റെ പൂജ ചാലക്കുടി മുരിങ്ങൂരിലുള്ള ക്ലേ ഹൗസിൽ വെച്ച് നിർവ്വഹിച്ചു. സംവിധായകൻ വിജി തമ്പി ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

  ചലച്ചിത്ര രംഗത്തു നിന്നും കിരൺ രാജ്, സ്ഫടികം ജോർജ്ജ്, നന്ദകിഷോർ, കോബ്ര രാജേഷ്, സീനാജ് കലാഭവൻ, നീനാ കുറുപ്പ്, അംബിക മോഹൻ, അശ്വതി, സാംസൺ പോൾ, നിതീഷ് കെ. നായർ, പ്രജിത് കാണക്കോട്ട്, ജാജെൻ ചെല്ലാനം, ജോൺസൺ മഞ്ഞളി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

  നമോ പിക്ച്ചേഴ്സിന്റെ ബാനറിൽ പ്രജിത്ത് കണകോട്ട് നിർമ്മിക്കുന്ന 'പ്രണയം പൂക്കും കാലം' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിതീഷ് കെ. നായർ, സന്ദീപ് പട്ടാമ്പി എന്നിവർ ചേർന്ന് എഴുതുന്നു.

  ഛായാഗ്രഹണം അരുൺകുമാർ നിർവ്വഹിക്കുന്നു. ഗാനരചന- ശശികല വി. മേനോൻ, നീതീഷ് കെ. നായർ, സംഗീതം ആന്റ് ബിജിഎം - അരുൺ കുമാരൻ, ശ്രീകാന്ത് കൃഷ്ണ, എഡിറ്റർ- സാജിദ് മുഹമ്മദ്‌, പ്രൊഡക്ഷൻ കൺട്രോളർ- ജോൺസൺ മഞ്ഞളി, കല- ലാലു തൃക്കുളം, മേക്കപ്പ്- സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം- മറിയ കുമ്പളങ്ങി, കൊറിയോഗ്രാഫി- രേഖ മാസ്റ്റർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മുരളി എരുമേലി, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, സ്റ്റിൽസ്- സോണി മാത്യു, പരസ്യകല- ബൈജു ബാലകൃഷ്ണൻ.

  മെയ് ആദ്യവാരം തൃശ്ശൂർ, ചാലക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ. -എ.എസ്. ദിനേശ്.  Also read: മേപ്പടിയാന് 100ന്റെ തിളക്കം; അണിയറപ്രവർത്തകർക്ക് ബൈക്ക് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദനെ (Unni Mukundan) ഏവർക്കുമറിയാം. മാമാങ്കം (Mamankam) സിനിമയ്ക്കായി യോദ്ധാവിന്റെ ശരീരത്തിലേക്ക് തന്നെ മാറ്റിയെടുത്ത ഫിറ്റ്നസ് ട്രെയ്നർക്ക് ബൈക്ക് സമ്മാനിച്ചയാളാണ് ഉണ്ണി. ഒരിക്കൽക്കൂടി ആ ചരിത്രം ആവർത്തിക്കുകയാണ്. 100 ദിവസം പിന്നിട്ട ആദ്യ നിർമ്മാണ സംരംഭം 'മേപ്പടിയാൻ' (Meppadiyan) സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച രണ്ടുപേർക്ക് ബൈക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് ഉണ്ണി. ആഘോഷപൂർണമായ ചടങ്ങിന്റെ വേദിയിൽ ഏവർക്കും മുന്നിൽവച്ച് അരുൺ, രഞ്ജിത്ത് എന്നിവർ ബൈക്കിന്റെ താക്കോൽ സ്വീകരിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന തന്റെ നിർമ്മാണ കമ്പനിയുടെ പേരിൽ ഈ രണ്ടുപേരും ടീമിൽ ഉണ്ടായതിന്റെ സന്തോഷം ഉണ്ണി വാക്കുകളിലൂടെ പങ്കിടുന്നു.

  ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ചിത്രഭാരതി, ഇന്ത്യൻ സിനിമാ കോമ്പറ്റീഷൻ 2021 വിഭാഗത്തിൽ ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പാടിയാൻ’ മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള അവാർഡ് നേടിയിരുന്നു. ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ OTT പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.
  Published by:user_57
  First published: