കാർത്തിക് രാമകൃഷ്ണൻ, പുതുമുഖം നൈനിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'പ്രിയ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വിനീത് വിശ്വൻ, കലാഭവൻ നവാസ്, ജയരാജ് വാര്യർ, ഉണ്ണി മറിമായം, മുസ്തഫ, ജെയിംസ് ഏലിയ, ഷമീർ തോട്ടിങ്കൽ, മാല പാർവതി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
യെസ് യെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷമീർ തോട്ടിങ്കൽ, നിഷാന്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫ് നിർവ്വഹിക്കുന്നു.
ഷിബു, ബനേർഘട്ട എന്നി ചിത്രങ്ങൾക്കു ശേഷം ഗോകുൽ രാമകൃഷ്ണൻ, കാർത്തിക് രാമകൃഷ്ണൻ എന്നിവർ ഒന്നിക്കുന്ന 'പ്രിയ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു. അർജ്ജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.
എഡിറ്റർ- പരീക്ഷിത്ത്, കല- സോണി ആന്റണി, മേക്കപ്പ്- രാജേഷ് ചാലക്കുടി, വസ്ത്രാലങ്കാരം- നിഖിൽ ഹൗക്, സ്റ്റിൽസ്- ജെറി, ആക്ഷൻ- ബ്രൂസിലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടർ- സവിൻ, ഹരി വി.കെ., ധനൂപ് ജി. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: വിഷ്ണു വിശാൽ, മുരളി കാർത്തിക്, മുഖ്യ വേഷത്തിൽ ഇന്ദ്രജിത്തും; 'മോഹൻദാസ്' വരുന്നു
പ്രേക്ഷകരും നിരൂപകരും ഇരുകയ്യും നീട്ടി സ്വീകരിച്ച 'വെണ്ണിലാ കബഡി കുഴു' (Vennila Kabadi Kuzhu), 'രാക്ഷസൻ' (Ratsasan) എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ തമിഴ് പ്രേക്ഷകർക്കപ്പുറം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച നടനാണ് വിഷ്ണു വിശാൽ (Vishnu Vishal). 'രാക്ഷസന്' ശേഷം മറ്റൊരു ഹിറ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് വിഷ്ണു വിശാലും ടീമും.
വി.വി. സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ, ശുഭ്രാ, ആര്യൻ രമേശ് എന്നിവർ ചേർന്ന് നിർമ്മിക്കുകയും മുരളി കാർത്തിക് രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹൻദാസ്'.
വിഷ്ണു വിശാലും മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ടീസർ. നിഗൂഢതകൾ നിറഞ്ഞ ടീസർ ആണ് അണിയറയിൽ നിന്നും പുറത്തുവന്നിട്ടുള്ളത്. എന്താണ് അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി കാത്തു വെച്ചിരിക്കുന്നതെന്നുള്ള ചോദ്യം മനസ്സിൽ ബാക്കിയാക്കിക്കൊണ്ടാണ് ടീസർ വന്നുചേർന്നിട്ടുള്ളത്. ഐശ്വര്യ രാജേഷ്, കരുണാകരൻ, ലല്ലു, പ്രകാശ് രാഘവൻ, ശാരിക് ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തെത്തുന്നു. 'മോഹൻദാസി'ന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് വിഘ്നേഷ് രാജഗോപാലൻ ആണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.