നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ശുദ്ധമായ വെളിച്ചെണ്ണയിൽ പാകം ചെയ്ത അച്ചപ്പവും കുഴലപ്പവുമായി റാന്നിയിലെ സാജൻ ബേക്കറി; വീഡിയോ സോംഗ്

  ശുദ്ധമായ വെളിച്ചെണ്ണയിൽ പാകം ചെയ്ത അച്ചപ്പവും കുഴലപ്പവുമായി റാന്നിയിലെ സാജൻ ബേക്കറി; വീഡിയോ സോംഗ്

  വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം നൽകിയിരിക്കുന്നത്.

  Sajan Bakery

  Sajan Bakery

  • News18
  • Last Updated :
  • Share this:
   'സാജൻ ബേക്കറി സിൻസ് 1962' വിലെ ആദ്യഗാനം പുറത്തിറങ്ങി. അജു വർഗീസും ലെനയും ഗണേഷ് കുമാറും ബേക്കറി വിൽപ്പനക്കാരായി എത്തുന്ന ചിത്രത്തിലെ 'വൺസ് അപോൺ എ ടൈം ഇൻ റാന്നി' എന്ന വീഡിയോ ഗാനമാണ് ഇന്ന് പുറത്തിറക്കിയത്.

   ഗാനം തുടങ്ങുന്നത് തന്നെ പഴയകാലത്തെ ജീപ്പിലെ മൈക്ക് അനൗൺസ്മെന്റ് ഓർമപ്പെടുത്തുന്ന വിധത്തിലാണ്. 'സാജൻ ബേക്കറി, തനത് പഴമയുടെ രുചിഭേദങ്ങളുമായി സാജൻ ബേക്കറി. ശുദ്ധമായ വെളിച്ചെണ്ണയിൽ പാചകം ചെയ്ത അച്ചപ്പം, നെയ്യപ്പം, കുഴലപ്പം, അരിമുറുക്ക്, എള്ളുണ്ട, അരിയുണ്ട തുടങ്ങിയ കൊതിയൂറും വിഭവങ്ങളുടെ കലവറ ഒരുക്കി സാജൻ ബേക്കറി, സിൻസ് 1962' - ഈ അനൗൺസ്മെന്റ് കഴിഞ്ഞാണ് വീഡിയോ സോംഗ് ആരംഭിക്കുന്നത്.   പത്തനംതിട്ട ജില്ലയിലെ റാന്നി ജംഗ്ഷനിൽ ബേക്കറി നടത്തുന്നവരായാണ് ലെനയും ഗണേഷ് കുമാറും അജു വർഗീസും എത്തുന്നത്. നവാഗതനായ അരുൺ ചന്തു ആണ് സംവിധാനം. സച്ചിൻ ആർ ചന്ദ്രൻ, അജു വർഗീസ്, അരുൺ ചന്തു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

   വിനായക് ശശികുമാർ എഴുതിയ വരികൾക്ക് പ്രശാന്ത് പിള്ളയാണ് സംഗീതം നൽകിയിരിക്കുന്നത്. ജെയിംസ് തകരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
   Published by:Joys Joy
   First published:
   )}