ഇന്റർഫേസ് /വാർത്ത /Film / മലയാള ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

മലയാള ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

സന്തോഷത്തിന്റെ ഒന്നാം രഹസ്യം

സന്തോഷത്തിന്റെ ഒന്നാം രഹസ്യം

Malayalam movie Santhoshathinte Onnam Rahasyam in Moscow International Film Festival | മത്സരവിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രമാണ്

  • Share this:

ഒറ്റ ഷോട്ടിൽ; പ്രധാനമായും ഒരു കാറിനുള്ളിൽ ചിത്രീകരിച്ച മലയാള ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിലെ ഏക ഇന്ത്യൻ ചിത്രമാണ്. 85 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണ്. കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.

"ഒരു കാറിനുള്ളിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഈ റിലേഷൻഷിപ്പ് ഡ്രാമ ഒറ്റ ഷോട്ടിൽ ആണു ചെയ്തിരിക്കുന്നത്,"

സിനിമയെക്കുറിച്ചുള്ള ഒരു പോസ്റ്റിൽ സംവിധായകൻ കുറിച്ച വാക്കുകൾ ഇതാണ്.

നീരജ രാജേന്ദ്രൻ, അർച്ചന പത്മിനി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ദമ്പതികളുടെ കാർ യാത്രയാണ് സിനിമയ്ക്ക് പ്രമേയം. ഗർഭിണിയാണെന്ന് സംശയം ഉള്ളതിനാൽ പരിശോധനയ്ക്കു പോകും വഴിയുള്ള സംഭാഷണമാണ് ഈ ചിത്രത്തിൽ. അവിചാരിതമായുണ്ടായ സംഭവമായതിനാൽ അവർ അനുഭവിക്കുന്ന പിരിമുറുക്കവും മറ്റും സിനിമയ്ക്ക് പ്രചോദനമാകുന്നു.

'വൈറസ്' എന്ന സിനിമയിൽ നിപ പോരാട്ടത്തിൽ ജീവൻ നഷ്‌ടപ്പെട്ട നേഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ ഏറ്റവുമൊടുവിൽ സ്‌ക്രീനിലെത്തിയത്. 'ഹാഗർ', 'നീലവെളിച്ചം' തുടങ്ങിയ സിനിമകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2021ൽ റിമയുടെ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളൂ.

2019 ൽ റിലീസായ 'പതിനെട്ടാം പടിയിൽ' സ്കൂൾ വിദ്യാർത്ഥിയായ ഗിരിയെ അവതരിപ്പിച്ച് ജിതിൻ ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മൂത്ത മകനാണ് ജിതിൻ. തന്നെക്കാൾ പകുതിയോളം പ്രായമുള്ള കഥാപാത്രമായാണ് പതിനെട്ടാം പടിയിൽ ജിതിൻ പ്രത്യക്ഷപ്പെട്ടത്.

മോഹൻലാൽ ചിത്രം 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' സിനിമയിലും ജിതിൻ വേഷം ചെയ്യുന്നുണ്ട്. കമൽ സംവിധാനം ചെയ്ത 'പ്രണയ മീനുകളുടെ കടൽ', ടൊവിനോയുടെ 'എടക്കാട് ബറ്റാലിയൻ' ചിത്രങ്ങളിൽ ജിതിൻ വേഷമിട്ടിരുന്നു.

1956 മധ്യ തിരുവിതാംകൂർ എന്ന സിനിമയ്ക്ക് ശേഷം ഡോൺ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. കേരളത്തിലെ ഭൂപരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'. കോട്ടയം ജില്ലയിലെ ഉഴവൂർ നിന്നും വന്ന ഓനൻ, കോര സഹോദരങ്ങൾ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. കഥകളുടെ വിശ്വാസ്യത, പ്രകൃതിയിലെ മനുഷ്യൻറെ ഇടപെടലുകൾ, വ്യക്തികൾക്കിടയിലെ അധികാര വടം വലി തുടങ്ങി പല തീമുകളും പറയാതെ പറയുകയും കാണിക്കാതെ കാണിക്കുകയും ചെയ്തായിരുന്നു സിനിമയുടെ അവതരണം. ഇടുക്കിയിലെയും തമിഴ്നാട്ടിലെയും കാടുകളിൽ ആയിരുന്നു ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത്.

Summary: Malayalam movie 'Santhoshathinte Onnam Rahasyam' is being screened for the competition section of Moscow International Film Festival. The film directed by Don Palathara has Rima Kallingal and Jithin Puthanchery playing lead roles. The 85-minute-long movie talks about the inner struggles of a couple who wish to do away with an unwanted pregnancy

First published:

Tags: Jithin Puthenchery, Rima Kallingal, Santhoshathinte Onnam Rahasyam