നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Section 306 IPC | മലയാള ചിത്രം 'സെക്ഷൻ 306 IPC'യുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു

  Section 306 IPC | മലയാള ചിത്രം 'സെക്ഷൻ 306 IPC'യുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു

  കെ.പി.എ.സി. ലളിത, രഞ്ജി പണിക്കർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു

  സെക്ഷൻ 306 ഐ.പി.സി.

  സെക്ഷൻ 306 ഐ.പി.സി.

  • Share this:
   കെ.പി.എ.സി. ലളിത (KPAC Lalitha), രഞ്ജി പണിക്കർ (Renji Panicker), വിഷ്ണുദാസ്, ആകാശ് ഉണ്ണി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എസ്. ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന 'സെക്ഷൻ 306 ഐപിസി' (Section 306 IPC movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു.

   കാലിപ്റ്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഷ്ണുദാസ് ആൽവിൻ തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു. വി.എച്ച്. ദിറാർ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

   കൈതപ്രം വിശ്വനാഥൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗാനരചനയും സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റർ- സിയാൻ ശ്രീകാന്ത്. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്, കല- എം. ബാവ, മേക്കപ്പ്- ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഷിബു പരമേശ്വർ, സ്റ്റിൽസ്- ആൽവിൻ ഡ്രീം പിക്ചേഴ്സ്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി. ഡിസൈൻ ഫാക്ടറി, അസോസിയേറ്റ് ഡയറക്ടർ- കിരൺ, സുമിലാൽ സുബ്രഹ്മണ്യൻ, മോഹൻ സി. നീലമംഗലം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ- പ്രസാദ് രാമൻ, ഫിനാൻഷ്യൽ കൺട്രോളർ- രജീഷ് പത്താംകുളം, കാസ്റ്റിംഗ് ഡയറക്ടർ- സുപ്രിയ വിനോദ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: ഹൃദയത്തിൽ ഇടംപിടിച്ച് 'ദർശന'; ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്; രണ്ട് ദിവസത്തിനുള്ളില്‍ യുട്യൂബില്‍ കണ്ടത് 40 ലക്ഷം പേർ

   വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍  നായകനാവുന്ന 'ഹൃദയം' എന്ന സിനിമയിലെ ദർശന എന്ന ഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. രണ്ടുദിവസത്തിനുള്ളിൽ തന്നെ ഗാനം മലയാളികളാകെ നെഞ്ചിലേറ്റി കഴിഞ്ഞു. യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഗാനം ഒന്നാമതെത്തി. രണ്ടു ദിവസത്തിനുള്ളിൽ 40 ലക്ഷത്തിൽ അധികം പേരാണ് ഗാനം കണ്ടത്. ഇതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് പ്രണവ് മോഹൻലാൽ ഫേസ്ബുക്കിൽ രംഗത്തെത്തി.

   ആദ്യ വീഡിയോ ഗാനം പുറത്തെത്തിയതോടെ പ്രണവ് മോഹന്‍ലാലിന് മികച്ച ബ്രേക്ക് നല്‍കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിന്റെ പഴയകാല സിനിമകളിലെ പ്രണയ രംഗങ്ങളുമായാണ് പ്രണവിന്റെ പ്രകടനത്തെ ആരാധകർ താരതമ്യം ചെയ്യുന്നത്. സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

   രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. “ഈ പാട്ട് ഹിറ്റായതൊന്നും മച്ചാൻ അറിഞ്ഞിട്ടുണ്ടാകില്ല. വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും,” എന്നാണ് പ്രണവിനെ കുറിച്ച് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ''ഇതുപോലെ ഒരു പ്രൊപോസൽ സീൻ ഈ അടുത്തെങ്ങും കണ്ടിട്ടില്ല...
   അവളോട് എത്ര പ്രണയം ഉണ്ടെന്ന് അവന്റെ കണ്ണിൽ നോക്കിയാൽ കാണാം...❤''- മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നു.
   Published by:user_57
   First published:
   )}