• HOME
  • »
  • NEWS
  • »
  • film
  • »
  • Seetharaman movie | മലയാള ചിത്രം 'സീതാരാമൻ' ആരംഭിച്ചു; ചിത്രീകരണം എറണാകുളത്ത്

Seetharaman movie | മലയാള ചിത്രം 'സീതാരാമൻ' ആരംഭിച്ചു; ചിത്രീകരണം എറണാകുളത്ത്

സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിംങും എറണാകുളം ഡോൺ ബോസ്കോ പ്രിവ്യൂ തിയെറ്ററിൽ വച്ച് നടന്നു

സീതാരാമൻ

സീതാരാമൻ

  • Last Updated :
  • Share this:
    കോൺകോർഡ് മൂവീസിന് വേണ്ടി രജീഷ് ചന്ദ്രന്റെ കഥക്ക് എൽദോസ് യോഹന്നാൻ തിരക്കഥ എഴുതി വി. അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന 'സീതാരാമൻ' (Seetharaman movie) എന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോഞ്ചിംങും എറണാകുളം ഡോൺ ബോസ്കോ പ്രിവ്യൂ തിയെറ്ററിൽ വച്ച് നടന്നു.

    ചടങ്ങിൽ നിർമ്മാതാവ് ഫൈസൽ അച്ചാപ്പു, നടനും സംവിധായകനുമായ അനൂപ് പന്തളം ഗുലുമാൽ ഫെയിം, ജിന്റോ കലാഭവൻ, നസീർ മിന്നലെ, ഫാക്ട് ഹുസൈൻ കോയ, അൻസാരി സെൻഷായി, കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ ചീഫ് ഇൻസ്‌ട്രക്ടർ ഗോപാൽ ഡിയോ പെരുമ്പാവൂർ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം. എം. ഹാരിസ് വെണ്ണല, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അപ്പച്ചൻ ചമ്പക്കുളം പൊതുപ്രവർത്തകൻ, സന്ധ്യ തൊടുപുഴ തുടങ്ങിയവർ പങ്കെടുത്തു.

    നിരവധി സിനിമകളിൽ സംവിധാന സഹായിയായും അനവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്ത വി. അനിയൻ ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് 'സീതാരാമൻ'.

    സിദ്ധിഖ് ലാൽ സിനിമയായ ഹിറ്റ്ലറിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനക്കുകയും ചെയ്ത നാസർ ഹസ്സൻ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    കൂടാതെ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടീനടന്മാരും അണിനിരക്കുന്നു. മെയ് അവസാനവാരം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: 'ബീസ്റ്റ്' സിനിമയിലെ വിജയ്‌യുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ലീക്കായി; ചിത്രം വൈറൽ

    നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌ത ഇളയദളപതി വിജയ്‌യുടെ (Ilayathalapathy Vijay) 'ബീസ്‌റ്റിന്റെ' (Beast movie) റിലീസ് തിയതി പ്രഖ്യാപിച്ച ശേഷം ആരാധകർക്കിടയിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ആരാധകരുടെ സ്നേഹവും ആവേശവും കണ്ട് ചിത്രം ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കാനുള്ള പാതയിലാണെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ, ബീസ്റ്റിലെ വിജയുടെ ലുക്കിന്റെ രണ്ട് ചിത്രങ്ങൾ ഇന്റർനെറ്റിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. 'ബീസ്റ്റ്' ലുക്ക് ടെസ്റ്റിനിടെയാണ് വിജയുടെ ചിത്രങ്ങൾ ചിത്രീകരിച്ചത്.

    ചിത്രങ്ങളിലൊന്നിൽ, വിജയ് വെള്ള ഷർട്ടിൽ രക്തക്കറയും കൈയിൽ തോക്കുമായി കാണപ്പെടുന്നു. ഷോട്ട് ആകർഷകമായിരുന്നെങ്കിലും, തന്റെ സ്റ്റൈലിഷ് പോസ്ചറിലും കറുത്ത ഷേഡിലും ഇളയദളപതി കൂൾ ആയി കാണപ്പെട്ടു. രണ്ടാമത്തെ ചിത്രത്തിൽ, വിജയ് ഒരു ക്ലാസിക് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട് ധരിച്ച്, കറുത്ത കണ്ണട ധരിച്ച്‌, കോടാലി ചുമന്ന് നിൽക്കുന്ന ലുക്കിലാണ്.

    ഈ വർക്കിംഗ് സ്റ്റില്ലുകൾ സിനിമയുടെ പ്രതീക്ഷ ഉയർത്തിക്കഴിഞ്ഞു.

    Summary: Malayalam movie Seetharaman had a start with pooja ceremony. The film may start rolling soon in Ernakulam
    Published by:user_57
    First published: