നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sheela movie | രാഗിണി ദ്വിവേദി, റിയാസ് ഖാൻ; 'ഷീല'യുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു

  Sheela movie | രാഗിണി ദ്വിവേദി, റിയാസ് ഖാൻ; 'ഷീല'യുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു

  മലയാളത്തിലും കന്നടയിലുമായി ഒരുങ്ങുന്ന സിനിമയാണ് 'ഷീല'

  ഷീല

  ഷീല

  • Share this:
   തെന്നിന്ത്യൻ താരങ്ങളായ രാഗിണി ദ്വിവേദി (Ragini Dwivedi), റിയാസ് ഖാൻ (Riyas Khan), എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും കന്നടയിലുമായി, നവാഗതനായ ബാലു നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഷീല' എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു.
   പൂജാ ചടങ്ങിൽ നിർമ്മാതാവ് ഡി.എം. പിളൈ ഭദ്രദീപം തെളിയിച്ചു. മട്ടാഞ്ചേരി എസ് ജി എസ് ടി അസിസ്റ്റന്റ് കമ്മീഷണർ ഷാജഹാൻ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

   മഹേഷ്, സുനിൽ സുഖദ, വിൻസെന്റ് ആലപ്പാട്ട്, കിടു മമ്മദ്, പ്രദോഷ് മോഹൻ, മുഹമ്മദ് ഇർഫാൻ, രാജീവ്, ലയ സിംപസൺ, ഉത്തര ഗംഗ, ജാനകി ദേവി, ബബിത ബഷീർ, ശ്രീപതി, സിജി ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ.   പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം. പിള്ളൈ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ കൂത്തേടത് നിർവ്വഹിക്കുന്നു. സംഗീതം- അലോഷ്യ പീറ്റർ, എഡിറ്റർ- കിരൺ ദാസ്, കോ പ്രൊഡ്യൂസർ- വി.സി. ലാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു സിനിപ്ലസ്, കല- അനു അച്യുതൻ, മേക്കപ്പ്- സന്തോഷ്‌ വെൺപകൽ, വസ്ത്രാലങ്കാരം- ആരതി ഗോപാൽ, സ്റ്റിൽസ്- രാഹുൽ എം. സത്യൻ, പരസ്യകല- മനു ഡാവിഞ്ചി, സൗണ്ട് ഡിസൈൻ- ജിതിൻ ജോസഫ്, ആക്ഷൻ-റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിജോ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ- ജംനാസ് മുഹമ്മദ്, സന്ദീപ് എം. തോമസ്, അസിസ്റ്റന്റ് ഡയറക്ടർ- ശരത് കുമാർ, ജസ്റ്റിൻ ജോസഫ്, സിബിച്ചൻ, ട്വിങ്കിൾ ജോബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ ജി. നമ്പ്യാർ, രാജേഷ് ഏലൂർ, വാർത്താ പ്രചരണം-എ. എസ്. ദിനേശ്.

   പ്രത്യേക സാഹചര്യത്തിൽ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്നത്തിന് ഉത്തരം തേടി ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന പെൺക്കുട്ടി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശൃവൽക്കരിക്കുന്ന ചിത്രമാണ് 'ഷീല'.

   Summary: Malayalam- Kannada bilingual movie Sheela starts rolling in Kuttikkanam. The movie has Ragini Dwivedi and Riyas Khan playing the lead roles
   Published by:user_57
   First published: