നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Signature movie | അട്ടപ്പാടിയുടെ കഥയുമായി 'സിഗ്നേച്ചർ' ചിത്രീകരണം ആരംഭിച്ചു

  Signature movie | അട്ടപ്പാടിയുടെ കഥയുമായി 'സിഗ്നേച്ചർ' ചിത്രീകരണം ആരംഭിച്ചു

  ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു

  'സിഗ്നേച്ചർ' ടീം

  'സിഗ്നേച്ചർ' ടീം

  • Share this:
   മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന 'സിഗ്നേച്ചർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം അട്ടപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. സാൻജോസ് ക്രിയേഷൻസിൻ്റെ ബാനറിൽ ലിബിൻ പോൾ അക്കര, അരുൺ വർഗീസ് തട്ടിൽ, ജെസി ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും സി.എം.ഐ. വൈദികനായ ഫാദർ ബാബു തട്ടിൽ എഴുതുന്നു.

   അട്ടപ്പാടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ 'ഷിബു', 'ബനാർഘട്ട' എന്നീ സിനിമകളിൽ  മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കാർത്തിക് രാമകൃഷ്ണൻ, ശിക്കാരി ശംഭു ഫെയിം ആൽബി പഞ്ഞിക്കാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.

   ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയതാരങ്ങൾക്കൊപ്പം  അട്ടപ്പാടിയിലെ കട്ടേക്കാട് ഊരിലെ മൂപ്പനായ തങ്കരാജ് മാഷും മറ്റു ഗോത്ര നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നാഞ്ചിയമ്മയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.   എസ്. ലോവൽ ചായാഗ്രഹണം നിർവഹിക്കുന്നു. ഈ സിനിമയിലെ പ്രധാന ആകർഷണം അട്ടപ്പാടിയുടെ ദൃശ്യഭംഗി യുടെ പശ്ചാത്തലത്തിൽ പ്രകൃതിയെ  ഉൾകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്നതിനാലാണ് 'സിഗ്നേച്ചർ' എന്ന പേര് സിനിമയ്ക്കായി തെരഞ്ഞെടുത്തതെന്ന് സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു.

   കാട് വിട്ടിറങ്ങി അട്ടപ്പാടിയെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഒറ്റയാൻ ഈ സിനിമയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.

   പ്രോജക്ട് ഡിസൈനർ- നോബിൾ ജേക്കബ്, ക്രിയേറ്റീവ് ഡയറക്ടർ- നിസാർ മുഹമ്മദ്, എഡിറ്റിങ്- സിയാൻ ശ്രീകാന്ത്, മേക്കപ്പ്- പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ -അജയ് അമ്പലത്തറ, കോസ്റ്റ്യൂം ഡിസൈനർ - സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്- അജി മസ്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ- വിനു വി. ദേവൻ, അസോസിയേറ്റ് ക്യാമറമാൻ- ശ്യാം അമ്പാടി, ഡിസൈനിങ്ങ് - ആൻ്റണി സ്റ്റീഫൻ, വാർത്താപ്രചരണം- എ.എസ്. ദിനേശ്.

   Summary: Malayalam movie, Signature, capturing the lives of Attappadi tribal settlement in Kerala starts rolling
   Published by:user_57
   First published:
   )}