• HOME
  • »
  • NEWS
  • »
  • film
  • »
  • Movie release | രാഹുൽ മാധവ്, അനഘ ജാനകി; 'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ' മെയ് 27ന് റിലീസ്

Movie release | രാഹുൽ മാധവ്, അനഘ ജാനകി; 'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ' മെയ് 27ന് റിലീസ്

രാഹുൽ മാധവ്, അനഘ ജാനകി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ്

'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ'

'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ'

  • Share this:
    രാഹുൽ മാധവ്, അനഘ ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെജീബലി സംവിധാനം ചെയ്യുന്ന 'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ' (Son of Alibaba Nalpathonaman) മെയ് 27ന് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി പ്രദർശനത്തിനെത്തിക്കുന്നു.

    ഫിലിം ഫോർട്ട് മീഡിയ ലാബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ദിനേശ് പ്രഭാകർ, ശിവജി ഗുരുവായൂർ, കിരൺരാജ്, വി.കെ. ബൈജു, അനീഷ് രവി, അമർനാഥ്, മോളി കണ്ണമാലി, അനിയപ്പൻ, ബിനീഷ് ബാസ്റ്റിൻ, നന്ദകിഷോർ, വിനീഷ് വിജയ്, ഹരിശ്രീ ബ്രിജേഷ്, പ്രൊഫസർ അലിയാർ, കലാഭവൻ സിനജ് തുടങ്ങിയവരും അഭിനയിക്കുന്നു.

    ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് ശബരീഷ് സംഗീതം പകരുന്നു. കലാഭവൻ പ്രജോദ്, അക്‌ബർ ഖാൻ, ഇമ്രാൻ ഖാൻ, രശ്മി സതീഷ് എന്നിവരാണ് ഗായകൻ. തിരക്കഥയും സംഭാഷണവും വി.വി. വിനയൻ എഴുതുന്നു. നെജീബ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ - കുമാരവേൽ, വസ്ത്രാലങ്കാരം- വാസു വാണിയംകുളം, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനീഷ് കുട്ടൻ.



    Also read: പുത്തനുടുപ്പിട്ട് സിനിമയുടെ ലോഞ്ച് ചടങ്ങിൽ ശ്രദ്ധ നേടി 'ചാർളി'; '777 ചാർളി'യുടെ വിശേഷം

    ഒരു സിനിമയുടെ പ്രൊമോഷൻ വേദിയിൽ മനുഷ്യരെകൂടാതെ ഒരു അതിഥി കടന്നു വരുന്നത് കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം നടന്ന രക്ഷിത്ത് ഷെട്ടി ചിത്രം '777 ചാർളി'യുടെ (777 Charlie) പ്രൊമോഷൻ വേദിയിലാണ് സിനിമയിലെ പ്രധാന താരമായ നായ കടന്നു വന്നത്. സിനിമയിൽ 'അവൻ' ആണെങ്കിലും, ജീവിതത്തിലെ 'അവൾ' ആണ് ആ വേഷം ചെയ്തത് എന്ന് അവതാരക മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. നടക്കുന്ന സംഭവങ്ങൾ തനിക്കു പരിചയമില്ലെങ്കിലും, വലിയ ബഹളം ഒന്നും ഉണ്ടാക്കാതെ 'ചാർളി' വേദിയിലെത്തി. അവിടെ അണിയറക്കാരുടെ ലാളനയേറ്റ്‌ നിലത്തും, മടിയിലും സീറ്റിലുമൊക്കെയായി കക്ഷി സമയം ചിലവിട്ടു.

    ചുവന്ന നിറമുള്ള പുത്തൻ കുപ്പായമിട്ടാണ് ഈ 'സിനിമാ താരം' വേദിയിൽ വന്നത്. കേരളത്തിൽ പൃഥ്വിരാജ് സുകുമാരന്റെ 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ് സിനിമ അവതരിപ്പിക്കുക.

    പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു എന്ന രീതിയിൽക്കൂടി സിനിമയിൽ മലയാളി സാന്നിധ്യമുണ്ട്.

    സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് സിനിമയുടെ ടീസറിൽ ഉൾപ്പെടുത്തുന്ന ഗാനമാണ്.

    മലയാളം, കന്നട, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ജൂൺ 10 ന് തിയറ്ററുകളിലെത്തും.

    Summary: Malayalam movie Son of Alibaba Nalpathonaman starring Rahul Madhav and Anagha Janaki is slated for a release on May 27
    Published by:user_57
    First published: