നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Two men movie | മലയാള ചിത്രം 'ടു മെൻ' ദുബായിയിൽ ചിത്രീകരണം ആരംഭിച്ചു

  Two men movie | മലയാള ചിത്രം 'ടു മെൻ' ദുബായിയിൽ ചിത്രീകരണം ആരംഭിച്ചു

  'ടു മെന്‍' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും റാസ് അല്‍ ഖൈമയില്‍ നടന്നു

  പൂജയും സ്വിച്ചോണ്‍ കര്‍മ്മവും

  പൂജയും സ്വിച്ചോണ്‍ കര്‍മ്മവും

  • Share this:
   നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും റാസ് അല്‍ ഖൈമയില്‍ വെച്ച് എച്ച്.എച്ച്. ശൈഖ് ഫൈസല്‍ ബിന്‍ ഹുമൈദ് അല്‍ ഖാസിമിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു.

   രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

   ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

   അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിക്കുന്നു.

   എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡാനി ഡാര്‍വിന്‍, ഡോണീ ഡാര്‍വിന്‍; പ്രൊഡക്ഷന്‍ ഡിസൈനർ- ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ; എഡിറ്റര്‍, കളറിസ്റ്റ്- ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈന്‍- രാജാകൃഷ്ണന്‍ എം.ആര്‍., ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് എം., വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: എ.ആർ. റഹ്മാന്റെ 'പരം സുന്ദരി' ഉൾപ്പെടെയുള്ള 'മിമി'യിലെ ഗാനങ്ങൾ ഗ്രാമി പുരസ്കാരങ്ങൾക്കായി സമർപ്പിച്ചു

   സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഹിന്ദി ചിത്രം 'മിമിയിലെ' ട്രാക്ക് 64-ാമത് ഗ്രാമി അവാർഡുകൾക്ക് സമർപ്പിച്ചതായി പ്രഖ്യാപിച്ചു. കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വേർഡ്സ്, ഐഡൻ വൈറ്റോക്ക്, ജേക്കബ് സ്മിത്ത് എന്നിവർ അഭിനയിച്ച, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത മിമി ആരാധകർക്കിടെ പ്രിയമേറിയ ചിത്രമാണ്.

   രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു ബാഫ്‌ട അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, കൂടാതെ നിരവധി ഇന്ത്യൻ അംഗീകാരങ്ങൾ എന്നിവയ്ക്ക് അർഹനായ എ.ആർ. റഹ്മാൻ ഈ സന്തോഷകരമായ വാർത്ത ട്വിറ്ററിൽ ആരാധകരുമായി പങ്കിടുകയും ചെയ്തു.

   'വിഷ്വൽ മീഡിയയ്ക്കായുള്ള എന്റെ 'മിമി' ശബ്‌ദട്രാക്ക് 64-ാമത് ഗ്രാമി അവാർഡിന് സമർപ്പിച്ചിരിക്കുന്നു' ചിത്രത്തിൽ നായികയായി അഭിനയിച്ച കൃതിയും റഹ്മാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 'വൗ!!! അഭിനന്ദനങ്ങൾ സർ! ' അവർ കുറിച്ചു.

   Summary: Malayalam movie 'Two Men' starts rolling in Dubai. The film stars Irshad Ali and M.A. Nishad in main roles
   Published by:user_57
   First published:
   )}