ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനീർ സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി ഡേയ്സ്' (Sunny Days movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.
ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ബ്ളു ലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കെ.ജി. നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവ കുമാർ എസ്. നിർവ്വഹിക്കുന്നു.
സംഗീതം- അതുൽ ആനന്ദ്, എഡിറ്റർ- റിതിൻ രാധാകൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് തിലകം, കല- രഞ്ജിത്ത് കൊത്താരി, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- അനിൽ ചെമ്പൂർ, സ്റ്റിൽസ്- അഗസ്റ്റിൻ തൊടുപുഴ, പരസ്യകല- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ- പി.ജെ. പ്രിജിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: പറഞ്ഞ വാക്ക് തെറ്റിക്കാതെ സുരേഷ് ഗോപി; മിമിക്രി താരങ്ങൾക്കുള്ള രണ്ടു ലക്ഷം രൂപ കൈമാറി
പറഞ്ഞ വാക്ക് മറക്കാതെ നടൻ സുരേഷ് ഗോപി (Suresh Gopi). തന്റെ വാഗ്ദാനം പാലിച്ച് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് (MAA) ഒരു സിനിമയുടെ അഡ്വാൻസ് തുകയായി ലഭിച്ച 2 ലക്ഷം രൂപ അദ്ദേഹം സംഭാവന ചെയ്തു. കഴിഞ്ഞ വർഷമാണ് താൻ മിമിക്രി കലാകാരന്മാരുടെ ക്ഷേമത്തിനായി സംഭാവന നൽകുമെന്ന് താരം പ്രഖ്യാപിച്ചത്. അദ്ദേഹം ഒപ്പിടുന്ന ഓരോ സിനിമയ്ക്കും 2 ലക്ഷം രൂപയാണ് അസോസിയേഷനിലേക്ക് പോവുക. മഹാമാരി പല കലാകാരന്മാരുടെയും ജീവിതം താറുമാറാക്കിയിരുന്നു, മിമിക്രി കലാകാരന്മാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ സൂപ്പർസ്റ്റാർ അവരെ സഹായിക്കാൻ മുൻകൈയെടുക്കുകയായിരുന്നു.
എസ്.ജി.255 എന്ന് താൽക്കാലിമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അഡ്വാൻസ് തുകയുടെ ഒരു ഭാഗമാണ് അദ്ദേഹം നൽകിയത്.
നടനും സംവിധായകനുമായ നാദിർഷ സുരേഷ് ഗോപി സംഭാവന നൽകിയതിന് നന്ദി അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. പാപ്പൻ, ഒറ്റക്കൊമ്പൻ തുടങ്ങിയ ചിത്രങ്ങൾ സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്യാനുണ്ട്.
സുരേഷ് ഗോപി അടുത്തതായി അഭിനയിക്കുന്നത് 'മേ ഹൂം മൂസ' എന്ന സിനിമയിലാണ്. ഛായാഗ്രാഹകനും സംവിധായകനുമായ ജിബു ജേക്കബുമായി അദ്ദേഹം സഹകരിക്കുന്ന സിനിമയാണിത്. "മേ ഹൂം മൂസ' എന്ന് പേരിട്ടിരിക്കുന്ന എന്റെ 253-ാമത് സംരംഭത്തിനായി ജിബു ജേക്കബ് എന്നോടൊപ്പം ചേരുന്നു. ഫസ്റ്റ് ലുക്ക് ഇവിടെ പങ്കുവെക്കുന്നു. ഞങ്ങൾ ഒരു ഉത്തരേന്ത്യൻ ഷെഡ്യൂൾ പൂർത്തിയാക്കി ഇന്ന് മുതൽ കേരളത്തിൽ ചിത്രീകരണം ആരംഭിക്കുന്നു. #MeiHoomMoosa #SG253,” എന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കിട്ടുകൊണ്ട് അദ്ദേഹം കുറിച്ചിരുന്നു.
അതേസമയം, 1998 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘സമ്മർ ഇൻ ബെത്‌ലഹേം’ രണ്ടാം ഭാഗം ഉണ്ടാകുമെന്നു അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam cinema 2022