നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Thambachi | രാഹുൽ മാധവ്, അപ്പാനി ശരത്; 'തമ്പാച്ചി' ചിത്രീകരണം തുടങ്ങി

  Thambachi | രാഹുൽ മാധവ്, അപ്പാനി ശരത്; 'തമ്പാച്ചി' ചിത്രീകരണം തുടങ്ങി

  ചിത്രീകരണം കൊല്ലം പെരുമണിൽ

  തമ്പാച്ചി

  തമ്പാച്ചി

  • Share this:
   രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തമ്പാച്ചി' (Thambachi) എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം പെരുമണിൽ ആരംഭിച്ചു.

   സുധീർ കരമന, ചെമ്പിൽ അശോകൻ, വിജയ സി. സേനൻ, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

   ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ. അമ്പാടി നിർവ്വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകരുന്നു.

   എഡിറ്റർ- അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ലൂമിനാർ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനർ- എൻ.എസ്. രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബാലചന്ദ്രൻ മഞ്ചാടി, കല- ശില അനിൽ, മേക്കപ്പ്- സിനി ലാൽ, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്- റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ- സലീഷ് ദേവ പണിക്കർ, രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷജീർ അഴീക്കോട്, പി.ആർ.ഒ. - എ.എസ്. ദിനേശ്.   Also read: 'പത്തൊമ്പതാം നൂറ്റാണ്ട്' സിനിമയിലെ 21-ാമത്തെ ക്യാരക്റ്റർ പോസ്റ്റർ; ചാത്തനായി വിഷ്ണു ഗോവിന്ദ്

   കാർത്തികപ്പള്ളി അടിയാൻ കോളനിയിലെ ചാത്തനെയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpatham Noottandu) എന്ന് ചിത്രത്തിലെ 21-ാമത്തെ ക്യാരക്ടർ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നത്. പുതിയ തലമുറയിലെ നടൻ വിഷ്ണു ഗോവിന്ദനാണ് ചാത്തനെ അവതരിപ്പിക്കുന്നത്.

   അധസ്ഥിതർക്കു വേണ്ടി പോരാട്ടം നടത്തിയിരുന്ന സാഹസികനായ പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കരും പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാംകൂറിനെ വിറപ്പിച്ചിരുന്ന തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും നേർക്കുനേർ കണ്ട അവസരം ചാത്തൻെറ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു.

   രണ്ടു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന അടിയാളനായ ചാത്തൻെറ മാനസികാവസ്ഥ ഉൾക്കൊണ്ട് അഭിനയിച്ച് ആ കഥാപാത്രത്തെ കാമ്പുള്ളതാക്കാൻ വിഷ്ണു എന്ന യുവനടൻ പ്രയത്നിച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിജു വിത്സൻ നായകനാവുന്നു.

   Summary: Malayalam movie Thambachi starring Rahul Madhav and Appani Sarath starts rolling
   Published by:user_57
   First published: