നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Two men movie | മലയാള ചിത്രം 'ടു മെൻ' ദുബായിയിൽ പൂർത്തിയായി

  Two men movie | മലയാള ചിത്രം 'ടു മെൻ' ദുബായിയിൽ പൂർത്തിയായി

  Malayalam movie Two Men shooting completed in Dubai | അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിതമാണ് സിനിമയുടെ പ്രമേയം

  ടു മെൻ

  ടു മെൻ

  • Share this:
   നടന്‍ ഇര്‍ഷാദ് അലി (Irshad Ali), സംവിധായകന്‍ എം.എ. നിഷാദ് (M.A. Nishad) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടു മെന്‍' (Two Men movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിയിൽ പൂർത്തിയായി.

   രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡോണീ ഡാർവിൻ, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

   ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

   അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം ബഹുഭൂരിപക്ഷവും ദുബായിയില്‍ ചിത്രീകരിക്കുന്നു.

   എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- ഡാനി ഡാര്‍വിന്‍, ഡോണീ ഡാര്‍വിന്‍; പ്രൊഡക്ഷന്‍ ഡിസൈനർ- ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്- സജീർ കിച്ചു, വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ; എഡിറ്റര്‍, കളറിസ്റ്റ്- ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈന്‍- രാജാകൃഷ്ണന്‍ എം.ആര്‍., ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് എം., വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.

   Also read: മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യും; തീരുമാനം ഉപാധികൾക്ക് വിധേയമാകാതെ

   മോഹൻലാൽ (Mohanlal) ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (Marakkar: Arabikkadalinte Simham) തിയേറ്ററിൽ റിലീസ് (theatre release) ചെയ്യാൻ ധാരണയായി. ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് ഉണ്ടാവും. ഉപാധികൾ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

   സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളിൽ കപ്പാസിറ്റിയുടെ 50 ശതമാനം പേർക്കു മാത്രം പ്രവേശനം ഉണ്ടാവും.

   തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

   എന്നാൽ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുന്നതിനായി നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ചതായി റിപോർട്ടുകൾ പ്രചരിച്ചു. സാധാരണയായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യാൻ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തിൽ, നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ച തിയേറ്റർ ഉടമകൾ, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം OTT പ്ലാറ്റ്‌ഫോമിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന നിലയിൽ റിപോർട്ടുകൾ വന്നിരുന്നു. ഇനി ഈ രീതിയിലാവുമോ മരയ്ക്കാർ റിലീസ് തിയേറ്ററിലും ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
   Published by:user_57
   First published:
   )}