ജിജു അശോകൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് - വിനയ് ഫോർട്ട് എന്നിവർ അഭിനയിച്ച്, 2015ൽ പുറത്തിറങ്ങി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ 'ഉറുമ്പുകൾ ഉറങ്ങാറില്ല' തമിഴിലേയ്ക് പുനർനിർമ്മിക്കപ്പെടുന്നു.
സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദേവ് മോഹൻ നായകനാകുന്ന 'പുള്ളി' എന്ന മലയാള ചലച്ചിത്രം ആണ് ജിജു അശോകന്റെ അടുത്തതായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചിത്രം.
AAAR പ്രൊഡക്ഷൻസിന്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചലച്ചിത്രമാണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം AAAR പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിന്റെ മറ്റു ചിത്രങ്ങൾ.
കോമഡി ത്രില്ലർ ജോണറിൽ പെട്ട ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഗന്ധർവ്വൻ കോട്ടൈ, ആൾവാർ കുറിച്ചി, അളകാപുരം, അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ അഭിനേതാക്കൾ, ക്രൂ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുന്നതായിരിക്കും എന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചു.
Also read: ആമിർ ഖാൻ മകൾ ഐറയെ കാണാൻ ഷൂട്ടിംഗ് ഇടവേളയിൽ; അത്താഴ വിരുന്നിൽ അച്ഛനും മകളും ഒരുമിച്ച്ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും മകൾ ഐറാ ഖാനും മുംബൈയിലെ അത്താഴ വിരുന്നിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. അത്താഴ വിരുന്നിന് ശേഷം വാഹനത്തിലേക്ക് മടങ്ങുന്ന ആമിർ ഖാനെ അനുഗമിക്കുന്ന മകൾ ഐറാ ഖാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്.
കറുത്ത ഷർട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ചായിരുന്നു ആമിർ പാർട്ടിക്കെത്തിയത്. മകളാവട്ടെ വെളുത്ത ഷർട്ടും ഇളം തവിട്ട് ട്രൗസറും ധരിച്ചിരുന്നു. ഐറ അച്ഛനോടൊപ്പം വാഹനത്തിലേക്ക് നടക്കുന്നതും കാറിൽ കയറുന്നതിന് മുമ്പ് ആമിർ മകളെ ആലിംഗനം ചെയ്യുന്നതുമായ വീഡിയോയാണ് വൈറലായത്.
വൈകാരികമായ ആത്മബന്ധം പുലർത്തുന്ന അച്ഛനും മകളുമാണ് ഐറയും ആമിറും. ഇരുവരും സന്തോഷത്തോടെ പരസ്പരം സമയം ചെലവഴിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഫാദേഴ്സ് ഡേയോടനുബന്ധിച്ച് അച്ഛനോടൊപ്പം മനോഹരമായ ഒരു ഫോട്ടോ ഇറ പങ്കുവെച്ചിരുന്നു. കസേരയിൽ ഇരിക്കുന്ന ആമിർ ഖാനെ പുറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇറ പങ്കുവെച്ചത്. "ഹാപ്പി ഫാദേഴ്സ് ഡേ, നിങ്ങൾ നിങ്ങളായിരിക്കുന്നതിന് നന്ദി " എന്ന അടിക്കുറിപ്പ് സഹിതമാണ് ഇറ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ലൈക്കുകളുടെയും കമന്റുകളുടെയും രൂപത്തിൽ വലിയ ജനപിന്തുണയാണ് ലഭിച്ചത്. കമന്റുകളിലൂടെ പലരും അച്ഛനും മകൾക്കും ആശംസകൾ നേർന്നു.
Summary: Malayalam movie Urumbukal Urangarilla to be remade in Tamilഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.