• HOME
  • »
  • NEWS
  • »
  • film
  • »
  • Thimingalavetta | തിരുവനന്തപുരത്ത് 'തിമിംഗലവേട്ട' തുടങ്ങി; യുവജന നേതാവ് ജയരാമനായി അനൂപ് മേനോൻ

Thimingalavetta | തിരുവനന്തപുരത്ത് 'തിമിംഗലവേട്ട' തുടങ്ങി; യുവജന നേതാവ് ജയരാമനായി അനൂപ് മേനോൻ

തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ പറയുന്ന തികഞ്ഞ പൊളിറ്റിക്കൽ സറ്റയർ ചിത്രമാണിത്

തിമിംഗലവേട്ട

തിമിംഗലവേട്ട

  • Share this:

    മലയാള ചിത്രം ‘തിമിംഗലവേട്ട’ (Thimingalavetta) തിരുവനന്തപുരത്ത് ആരംഭിച്ചു. കോവളത്തെ റിസോർട്ടിലായിരുന്നു തുടക്കം. രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്നു. വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് നിർമ്മാണം. തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് സജിമോൻ, കെ.ജി. പുരുഷോത്തമൻ, ജയൻ (രജപുത്രാ ഔട്ട് ഡോർ യൂണിറ്റ്) റോണക്സ് സേവ്യർ, അരുൺ മനോഹർ, കണ്ണൻ ആതിരപ്പള്ളി, അരുൺ മനോഹർ എന്നിവർ സന്നിഹിതരായിരുന്നു. സജിമോൻ സ്വിച്ചോൺ കർമ്മവും അനൂപ് മേനോൻ ഫസ്റ്റ് ക്ലാപ്പും നൽകി. അനൂപ് മേനോനും മായാ മേനോനുമുള്ളതായിരുന്നു ആദ്യ രംഗം.

    ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള, ജയരാമൻ എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുക. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഭവങ്ങൾ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ പറയുന്ന തികഞ്ഞ പൊളിറ്റിക്കൽ സറ്റയർ ചിത്രമാണിത്. കലാഭവൻ ഷാജോണും, ബൈജു സന്തോഷും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Also read: ‘ആ മണല്‍തരികളില്‍ ഒളിപ്പിച്ചത് എന്താകും’ ; ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും

    വിജയരാഘവൻ, രമേഷ് പിഷാരടി, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൻസി മാത്യു, രാജ്കുമാർ, മനോജ് (കെ.പി.എ.സി.) പി.പി. കുഞ്ഞിക്കണ്ണൻ, ഉണ്ണി ചിറ്റൂർ, മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.

    ഹരി നാരായണൻ്റെ വരികൾക്ക് നൗഫൽ അബ്ദുള്ള എഡിറ്റിംഗ് നിർവഹിക്കുന്നു. കലാ സംവിധാനം – കണ്ണൻ ആതിരപ്പള്ളി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, ലൊക്കേഷൻ മാനേജർ- സന്തോഷ് അരുവിപ്പുറം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, സ്റ്റിൽസ് – സിജോ ജോസഫ്, പി.ആർ.ഒ.- വാഴൂർ ജോസ്.

    Summary: Anoop Menon is headlining the political satire Thimingalavetta, which had a launch in Thiruvananthapuram. The majority of the film is shot in the capital city’s seaside region. Anoop Menon portrays Jayaraman, a youthful political party leader

    Published by:user_57
    First published: