• HOME
  • »
  • NEWS
  • »
  • film
  • »
  • Escape movie| മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ 'എസ്കേപ്പ്'; ഗായത്രി സുരേഷ് നായികയാകുന്ന ചിത്രം തിയേറ്ററുകളിലേക്ക്

Escape movie| മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ 'എസ്കേപ്പ്'; ഗായത്രി സുരേഷ് നായികയാകുന്ന ചിത്രം തിയേറ്ററുകളിലേക്ക്

ഗായത്രി സുരേഷ് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ഗാനം നേരത്തേ ശ്രദ്ധേയമായിരുന്നു.

  • Share this:
    മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലർ ചിത്രം എസ്‌കേപ്പ്‌ (Escape movie)മാർച്ച്‌ 25 നു തിയേറ്ററുകളിൽ എത്തും. നവാഗതനായ സർഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രി സുരേഷും (Gayathri Suresh) ശ്രീവിദ്യ മുല്ലചേരിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സർഷിക്ക് റോഷനാണ്.

    ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

    ഗർഭിണിയുടെ വേഷത്തിൽ എത്തുന്നത് ഗായത്രി സുരേഷ് ആണ്. ചിത്രത്തിൽ ഗായത്രി സുരേഷ് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ഗാനം നേരത്തേ ശ്രദ്ധേയമായിരുന്നു.

    Also Read-Lalitham Sundaram review | ജീവിതം സുന്ദരമാണ്, ലളിതവും; ലളിതം സുന്ദരം റിവ്യൂ

    അരുൺ കുമാറും സന്തോഷ് കീഴാറ്റൂരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമാ ദേവി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല, സുധി കൊല്ലം, കൊല്ലം ഷാഫി എന്നിവര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്നു.
    Also Read-മലയാളത്തിൽ മുഴുനീള കാർ റേസിംഗ് ചിത്രം; ഹിമാലയവും ചെന്നൈയും ലൊക്കേഷൻ

    പ്രശസ്ത ബോളിവുഡ് സിനിമാട്ടോഗ്രാഫർ സജീഷ് രാജാണ് ഛായാഗ്രഹണം നിർവഹിച്ചത്. സന്ദീപ് നന്ദകുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സാനന്ദ് ജോർജ് ഗ്രേസ്.

    പ്രൊജക്റ്റ്‌ ഡിസൈനർ- നിബിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് അത്തോളി , ആർട്ട് ഡയറക്ടർ-സി മോൻ വയനാട്. പി. ആർ. ഓ. പ്രതീഷ് ശേഖർ
    Published by:Naseeba TC
    First published: