HOME » NEWS » Film »

SHORT FILM: തൊണ്ടയിലാണ് കാര്യം, വ്യത്യസ്ത പ്രമേയവുമായി ഹ്രസ്വചിത്രം

ഒരു രാത്രിയില്‍ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ യുവ ഗായകനിലുണ്ടാക്കുന്ന മാനസിക വ്യഥ പ്രമേയമാക്കി ഒരു ഹ്രസ്വ ചിത്രം

news18india
Updated: January 15, 2019, 6:21 PM IST
SHORT FILM: തൊണ്ടയിലാണ് കാര്യം, വ്യത്യസ്ത പ്രമേയവുമായി ഹ്രസ്വചിത്രം
ഒരു രാത്രിയില്‍ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ യുവ ഗായകനിലുണ്ടാക്കുന്ന മാനസിക വ്യഥ പ്രമേയമാക്കി ഒരു ഹ്രസ്വ ചിത്രം
  • Share this:
ഒരു രാത്രിയില്‍ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ എങ്ങനെയുണ്ടാവും? അതൊരു ഗായകനാണെങ്കിലോ? അത്തരമൊരു അവസ്ഥ ഒരു യുവ ഗായകനിലുണ്ടാക്കുന്ന മാനസിക വ്യഥ പ്രമേയമാക്കി ഒരു ഹ്രസ്വ ചിത്രം; തൊണ്ട. പൃഥ്വിരാജ് ചിത്രം കാളിയന്റെ ടീസര്‍ കാണുന്ന യുവ ഗായകന്‍ അതിലെ ഘനഗാംഭീര്യമുള്ള ശബ്ദം അനുകരിക്കാന്‍ ശ്രമിക്കുന്നു. അനുകരണം അയാളുടെ ശബ്ദത്തില്‍ മാറ്റം വരുത്തുന്നു, എന്നന്നേക്കുമായി! സ്വാഭാവിക ശബ്ദം തനിക്കു നഷ്ടമായി എന്നും ഇനി പാട്ട് പാടാന്‍ കഴിയില്ല എന്നുമുള്ള തിരിച്ചറിവ്. ശേഷം അതിനെ മറികടക്കാനുള്ള ശ്രമം. അത്രയുമാണ് തൊണ്ടയുടെ കഥ.



ദുബായിയിലെ പ്രവാസി മലയാളിയായ ഡിക്സണ്‍ ആലിസ് പൌലോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ഡിക്സണ്‍ തന്നെ. 17 മിനിട്ടാണ് ചിത്രത്തിന്‍റെ ദൈർഘ്യം. പാട്ടുകാരന്‍റെ ഏറ്റവും പ്രധാന പെട്ട ശരീര ഭാഗം അയാളുടെ തൊണ്ട തന്നെയാണ്. ഇടറിയ തൊണ്ടയില്‍ നിന്ന് തന്‍റെ സ്വാഭാവിക ശബ്ദം തിരിച്ചു പിടിക്കാനുള്ള ശ്രമം ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.

ജോബിന്‍ ഇഗ്നേഷ്യസ് ആണ് ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് . മോഹന്‍ലാല്‍ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയ പ്രകാശ അലക്സ് ആണ് തൊണ്ടയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത്. ശബ്ദ മിശ്രണാം അനീഷ്‌ പി ടോം. ഷാരോണ്‍ ജെ മനോഹര്‍ ആണ് സൌണ്ട് ഡിസൈന്‍ നിര്‍വഹിച്ചത്. മിറാജ് മുഹമ്മദാണ് വി.എഫ്. എക്സ്.

First published: January 15, 2019, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories