അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ ആദ്യമായി മലയാള ഹ്രസ്വചിത്രം

Malayalam short film Waft chosen to US streaming platform | ലോകത്തെ 33 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾക്കൊപ്പം ഈ ചിത്രവും സ്ട്രീം ചെയ്യും

News18 Malayalam | news18-malayalam
Updated: October 25, 2019, 8:06 PM IST
അമേരിക്കൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ ആദ്യമായി മലയാള ഹ്രസ്വചിത്രം
വാഫ്റ്റിലെ ഒരു രംഗം
  • Share this:
മലയാളിയായ വിഷ്ണു ഉദയൻ സംവിധാനം ചെയ്ത 'വാഫ്റ്റ്‌' എന്ന ഹ്രസ്വ ചിത്രം അമേരിക്കൻ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ Xerb.tv പ്രദർശിപ്പിക്കും. ആദ്യമായാണ് ഇവർ ഒരു മലയാള ചിത്രം തിരഞ്ഞെടുക്കുന്നത്.

ഈ ചിത്രം ഹോളിവുഡ് കേന്ദ്രമാക്കിയ 'ഇൻഡിപെൻഡന്റ് ഷോർട് അവാർഡ്‌സ് ചാനൽ' വഴി ലോകമെമ്പാടും വിതരണം ചെയ്യും. ആദ്യമായാണ് ഒരു മലയാളം ചിത്രവുമായി സഹകരിക്കുന്നതെന്ന് ഈ പ്ലാറ്റ്‌ഫോമിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ലോകത്തെ 33 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾക്കൊപ്പം ഈ ചിത്രവും സ്ട്രീം ചെയ്യും.

30 അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലേക്കുള്ള ക്ഷണവും എട്ടവാർഡുകളും നേടി വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് വാഫ്റ്റ്‌. സൈമ ഷോർട് ഫിലിം അവാർഡിലെ മികച്ച ചിത്രമായും വാഫ്റ്റ്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രേവതി സമ്പത്, ആശിഷ് ശശിധർ, സൈജു ജോൺ എന്നിവരാണ് അഭിനേതാക്കൾ.

അമിയോട്രോഫിക് ലാറ്ററൽ സ്ക്ളീറോസിസ് അഥവാ എ.എൽ.എസ്. എന്ന ശാരീരികാവസ്ഥയെ പ്രതിപാദിക്കുന്ന അപൂർവം ചില ചിത്രങ്ങളിൽ, പ്രത്യേകിച്ചും മലയാളത്തിൽ, ഒന്നാണ് വാഫ്റ്റ്‌.First published: October 25, 2019, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading