• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES MALAYALAM TEASER DROPS FOR KANNADA MOVIE 777 CHARLIE

777 Charlie teaser | വിനീത് ശ്രീനിവാസന്റെ ശബ്ദം, പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിക്കുന്ന 777 ചാർളി സിനിമയുടെ ടീസർ പുറത്തിറങ്ങി

Malayalam teaser drops for Kannada movie 777 Charlie | രക്ഷിത്ത് ഷെട്ടി നായകനാവുന്ന '777 ചാർളി' മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ്

777 ചാർളി

777 ചാർളി

  • Share this:
    വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ, പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിക്കുന്ന കന്നഡ ചിത്രം '777 ചാർളി'യുടെ ടീസർ പുറത്തിറങ്ങി. നോബിൻ പോൾ ആണ് സംഗീത സംവിധാനം. ഒരു തെരുവുനായയുടെ ജീവിതമാണ് വിനീത് ആലപിച്ച ഗാനമുള്ള ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ നായ സിനിമയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

    രക്ഷിത്ത് ഷെട്ടി നായകനാവുന്ന '777 ചാർളി' മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' ആണ്. കിരൺരാജ് കെ. എന്ന നവാഗത സംവിധായകന്റെ ചിത്രമാണിത്. പൃഥ്വിരാജുമായുള്ള കൂട്ടുകെട്ട് സിനിമയ്ക്ക് ലഭിച്ച അഭിമാന നിമിഷമാണെന്ന് കിരൺരാജ് അഭിപ്രായപ്പെട്ടു.

    പൃഥ്വിരാജിന്റെ ചിത്രം 'ലൂസിഫറിൽ' പ്രവർത്തിച്ച എം.ആർ. രാജകൃഷ്ണൻ ഈ സിനിമയുടെ ഓഡിയോഗ്രാഫറായി പ്രവർത്തിക്കുന്നു എന്ന രീതിയിൽക്കൂടി സിനിമയിൽ മലയാളി സാന്നിധ്യമുണ്ട്.

    സംവിധായകന് രാജകൃഷ്ണനുമായുള്ള അടുപ്പമാണ് പൃഥ്വിരാജിനെ ഈ സിനിമയിലേക്കെത്തിച്ചത്. ഒരു 15 മിനിറ്റ് ദൈർഘ്യമുള്ള ഷോറീൽ കണ്ട് ഇഷ്‌ടപ്പെട്ട ശേഷമാണ് പൃഥ്വിരാജ് തീരുമാനത്തിലെത്തിയത്. ചിത്രത്തിൻറെ ഭാഗമായി രക്ഷിത്ത് ഷെട്ടിയും പൃഥ്വിരാജും തമ്മിൽ ഫോൺ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്‌തു.

    സിനിമയുടെ മലയാളം വെർഷന് വേണ്ടി വിനീത് ശ്രീനിവാസൻ രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ ഒന്ന് ടീസറിൽ ഉൾപ്പെടുത്തിയ ഗാനമാണ്. സിനിമയുടെ തമിഴ് വേർഷൻ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ ഒരു പ്രമുഖ താരമായിരിക്കും എന്ന സൂചനയുമുണ്ട്.

    ജീവിതത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ധർമ്മ എന്ന യുവാവിന് കൂട്ടായി ചാർളി എന്ന ഒരു ലാബ്രഡോർ നായ്ക്കുട്ടി എത്തിച്ചേരുന്നതാണ് കഥയുടെ ഇതിവൃത്തം.

    സംഗീത ശൃംഗേരിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. ക്യാമറ കൈകാര്യം ചെയ്യുന്നത് അരവിന്ദ് കശ്യപ്. ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി തുടങ്ങിയവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.



    Also read: അനി ഐ.വി. ശശി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'മായ' ടീസർ പുറത്തിറങ്ങി

    സംവിധായകന്‍ ഐ. വി. ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ. വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ ടീസർ പുറത്തുവിട്ടു.

    2017ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണിത്.

    അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

    ചിത്രം യൂട്യൂബിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള (ഫിക്ഷന്‍) പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു.

    പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ. വി. ശശി.

    ഒപ്പമുള്‍പ്പെടെ നിരവധി മലയാളം - ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്റെ സംവിധാന സഹായിയായിരുന്നു അനി ഐ. വി. ശശി. അനി സംവിധാനം ചെയ്ത തമിഴ് - തെലുങ്ക് ചിത്രം 'നിന്നിലാ നിന്നിലാ' ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
    Published by:user_57
    First published:
    )}