കൊച്ചി: ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, തമിഴ്, തെളുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളില്‍ ജൂലൈ 1ന് സ്ട്രീമിംഗ് ആരംഭിക്കുന്ന 'ദി ടെര്‍മിനല്‍ ലിസ്റ്റ്' (The Terminal List) എന്ന പരമ്പരയുടെ മലയാളം ടീസര്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു.
ജാക്ക് കാറിന്റെ ജനപ്രീതി നേടിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ക്രിസ് പ്രാറ്റ് നായകനായെത്തുന്ന പരമ്പരയാണെന്നതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ 'ദി ടെര്‍മനില്‍ ലിസ്റ്റിനെ' കാത്തിരിക്കുന്നത്. പരമ്പരയുടെ എട്ട് എപ്പിസോഡുകളും 240-ലേറെ വരുന്ന വിപണികളില്‍ ജൂലൈ 1നു തന്നെ പ്രീമിയര്‍ ചെയ്യും.
ജയിംസ് റീസ് എന്ന നാവികസേനാ നായകന്റെ വേഷത്തിലെത്തുന്ന പ്രാറ്റിനെക്കൂടാതെ ഈ ആക്ഷന്‍ ത്രില്ലറില്‍ കോണ്‍സ്റ്റന്‍സ് വു, ടെയ്ലര് കിറ്റ്ഷ്, ജീന്‍ ട്രിപ്പിള്ഹോണ്, റിലേ കീഫ്, ആര്‍ലോ മെര്‍ട്സ്, ജയ് കോര്‍ട്ട്നി, ജെ.ഡി. പാര്‍ഡോ, പാട്രിക് ഷ്വാര്‍സെനെഗര്‍, ലാമോണിക്ക ഗാരറ്റ്, സ്റ്റീഫന്‍ ബിഷപ്പ്, സീന്‍ ഗണ്‍, ടൈനര്‍ റഷിംഗ്, ജാരെഡ് ഷാ, ക്രിസ്റ്റീന വിഡാല്‍, ക്രിസ്റ്റീന വിഡാല്‍, നിക്ക് ചിന്ലന്ഡ്, മാത്യു റൗച്ച്, വാറന്‍ കോള്‍, അലക്സിസ് ലൗഡര്‍ എന്നിവരും അണിനിരക്കുന്നുണ്ട്.
Also read: ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന 'നീലരാത്രി'; ടീസർ കാണാംഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി' എന്ന ചിത്രത്തിന്റെ ടീസർ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവ്വഹിക്കുന്നു.
ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരിക്കു' ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി', WJ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമ്മിക്കുന്നു.
Summary: Malayalam teaser drops for 'The Terminal List' series releasing on Amazon Prime across languages on July 1ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.