• HOME
  • »
  • NEWS
  • »
  • film
  • »
  • Aha Sundara trailer | രസകരമായ ഒരു ഹിന്ദു - ക്രിസ്ത്യൻ വിവാഹ കഥയുമായി നസ്രിയയുടെ 'അന്റെ സുന്ദരനികി’ മലയാളം ട്രെയ്‌ലർ

Aha Sundara trailer | രസകരമായ ഒരു ഹിന്ദു - ക്രിസ്ത്യൻ വിവാഹ കഥയുമായി നസ്രിയയുടെ 'അന്റെ സുന്ദരനികി’ മലയാളം ട്രെയ്‌ലർ

Malayalam trailer for Nazriya's Ante Sundaraniki drops | 'ആഹാ സുന്ദര' എന്നാണ് സിനിമയുടെ മലയാളം പേര്. നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റം എന്ന നിലയിൽ ചിത്രം ശ്രദ്ധേയമാണ്

  • Share this:
    നാനി (Nani) നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് (Nazriya Nazim Fahadh) ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്രിയയുടെ ടോളിവുഡിലെ അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നാനിയുടേതായിരുന്നു ആദ്യ പോസ്റ്റർ. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിലുണ്ടായിരുന്നത്.

    ചിത്രത്തിന്റെ ട്രെയ്‌ലറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.



    ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്.
    ഹിന്ദു, ക്രിസ്ത്യൻ പ്രണയത്തിന്റെ കഥ പറയുന്നതാണ് സിനിമ. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ക്രിസ്ത്യൻ യുവതി ലീലയായാണ് നസ്രിയ അവതരിപ്പിക്കുന്നത്.

    രണ്ടുപേരുടെയും പ്രണയവും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം.

    കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ സുന്ദറിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജ്യോതിഷികളുടെ ഉപദേശങ്ങള്‍ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തികച്ചു വ്യത്യസ്തമായൊരു പ്രമേയമാണെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന.

    നദിയ മൊയ്‌ദു, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ വൈ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    വിവേക് ​​സാഗറിൻറെ സംഗീതത്തിൽ നികേത് ബൊമ്മിയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം.

    ജൂണ്‍ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

    Summary: Trailer for the much anticipated Tollywood debut of Nazriya Nazim, Ante Sundaraniki, is out. Featuring Nani and Nazriya in the lead roles, the film tells a romantic comedy involving a Hindu groom and a Christian bride and how they unite in life barring hiccups. The trailer has interesting visuals from the way their family reacts to their union. The movie is named 'Aha Sundara' in Malayalam
    Published by:user_57
    First published: