ക്രീം ക്രിയേഷൻസിന്റെ ബാനറിൽ ബോസ് കെ.ജെ. സംവിധാനം ചെയ്ത 'ചട്ടമ്പി കല്യാണി' (Chattambi Kalyani) എന്ന വെബ് സീരീസ് റിലീസായി. ആന്റണി ചൗക്ക, സജിത്ത് ശശിധർ, മഹാദേവൻ, ഹരികൃഷ്ണൻ, ഷാജു ജോസ്, അരുൺകുമാർ, അജി ചേർത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെൽവിൻ ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
നാട്ടിൻപുറത്തെ അഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാർ, അവരുടെ സിനിമാ മോഹങ്ങൾ, ആ മോഹം സാക്ഷാത്ക്കരിക്കാനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ, പിണയുന്ന അമളികൾ എന്നിവ ഹാസ്യത്തിന്റെ രസച്ചരടുകളിൽ കോർത്ത് ചട്ടമ്പി കല്യാണിയിൽ അവതരിപ്പിക്കുന്നു.
നാട്ടിൻപുറത്തെ എല്ലാവരും കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന വെബ് സീരീസിന്റെ എപ്പിസോഡുകൾ ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലൻ വാസു തുടങ്ങി വ്യത്യസ്ത പേരുകളിൽ റിലീസ് ചെയ്യുന്നു. രചന- മുരളി ബാല, ക്യാമറ- അജി ഗൗരി, എഡിറ്റർ- സോനു ചേർത്തല, സംഗീതം- വിശ്വജിത്ത്, ആർട്ട്- ടീജി ഗോപി, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Also read: സണ്ണിക്ക് പിന്നാലെ ജയസൂര്യയുടെ 'ഈശോ'യും ഒ.ടി.ടി. റിലീസിന്പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ (Nadirsha) – ജയസൂര്യ (Jayasurya) ചിത്രം ‘ഈശോ’ (Eesho) ഒടിടി റിലീസിന് (OTT release) ഒരുങ്ങുന്നു. സോണി ലിവ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ 'ഈശോ' ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്നാണ് വിവരം. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.
ഈ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. "കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്," എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. 'ഈശോ' എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈശോ'. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
Summary: Malayalam gets one more movie called 'Chattambi Kalyani'. This time around, it comes in the format of a web-series. The film is released on YouTubeഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.