പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്ട്രിയെയും എതിർക്കുന്ന പ്ലക്കാർഡുകളുമായി ഒരു യുവാവും യുവതിയും. പ്രതിശ്രുത വരനും വധുവും ആണിവർ. ഈ ചിത്രം വൈറൽ ആയിട്ടുണ്ട്. സംഭവം പ്രതിഷേധ റാലിയുടെ ഇടയിലൊന്നുമല്ല. 2020 ജനുവരി 31ന് നടക്കുന്ന മലയാളികളായ ആശയുടെയും അരുണിന്റേയും വിവാഹത്തിനായുള്ള 'സേവ് ദി ഡേറ്റ്' ചിത്രമാണ് വൈറൽ ആവുന്നത്.
പല തരത്തിലുള്ള സേവ് ദി ഡേറ്റ് ഇത്രയും നാളിനുള്ളിൽ വൈറൽ ആയിട്ടുണ്ടെങ്കിൽ അക്കൂട്ടത്തിൽ വ്യത്യസ്തമാവുകയാണ് ഇവരുടെ സേവ് ദി ഡേറ്റ്. നടി സ്വര ഭാസ്‍കറിന്റെ ട്വിറ്റർ സ്പെയിസിലും ഇടം ലഭിച്ചിട്ടുണ്ട്. ഈ ദിവസത്തെ ചിത്രം എന്ന അടിക്കുറിപ്പുമായാണ് സ്വര ഈ ചിത്രം ട്വീറ്റ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.