• HOME
  • »
  • NEWS
  • »
  • film
  • »
  • ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ നിർമ്മാതാവാവുന്നു, നിങ്ങൾക്കും അവസരം

ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ നിർമ്മാതാവാവുന്നു, നിങ്ങൾക്കും അവസരം

2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ

ജോമോൻ ടി. ജോൺ

ജോമോൻ ടി. ജോൺ

  • Last Updated :
  • Share this:
    മലയാളത്തിൽ തുടങ്ങി ബോളിവുഡ് വരെ എത്തി നിൽക്കുന്ന ഛായാഗ്രാഹകൻ ജോമോൻ. ടി. ജോൺ നിർമ്മാതാവാവുന്നു. പേരിടാത്ത ചിത്രത്തിൽ നവാഗത അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വന്നിരിക്കുകയാണ്. 17-20 നും മദ്ധ്യേ പ്രായമുള്ള ആൺകുട്ടികൾക്കും, 16-20 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കുമാണ് അവസരം ഒരുങ്ങുന്നത്. ഇവർ തൃശൂർ, എറണാകുളം ജില്ലക്കാരായാൽ അഭികാമ്യം. ഷെബിൻ ബെക്കർ, മലയാളത്തിലെ എഡിറ്റർ ഷെമീർ മുഹമ്മദ് എന്നിവർ ചേർന്നുള്ള കൂട്ടായ നിർമ്മാണ സംരംഭമാണിത്. മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. ആണ് പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുന്നു.



     




    View this post on Instagram




     

    പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോൺ ആദ്യമായി നിർമ്മാണ സംരംഭത്തിലേക്ക് കിടക്കുന്നു ഒപ്പം മലയാളത്തിലെ പ്രിയ എഡിറ്റർ ഷെമീർ മുഹമ്മദും... ഈ സംരഭത്തിന് ഇവർക്ക് കൂട്ടായ് പ്രമുഖ നിർമാതാവ് ഷെബിൻ ബക്കറും.... മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ ഗിരീഷ് എ ഡി ആണ് പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത്... ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു... എറണാകുളം - തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് സ്വാഗതം കടന്നു വരൂ... നാളത്തെ താരം നിങ്ങൾ ആകാം...


    A post shared by Saajid Yahiya Che The ലാടൻ (@sajidyahiya) on






    2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ. ശേഷം തട്ടത്തിൻ മറയത്ത്, എ.ബി.സി.ഡി., അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളുടെ പിന്നണിയിൽ ജോമോൻ ക്യാമറാമാനായി പ്രവർത്തിച്ചു. ചാർളിയുടെ ക്യാമറക്കു സംസ്ഥാന അവാർഡ് നേടുകയുണ്ടായി. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ നേരെ പോയത് ബോളിവുഡിലേക്ക്. ഗോൽമാൽ എഗൈൻ, സിംബ എന്നീ ചിത്രങ്ങളുടെ ക്യാമറ ജോമോൻ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. നടി ആൻ അഗസ്റ്റിൻ ആണ് ഭാര്യ. 2014ലായിരുന്നു ഇവരുടെ വിവാഹം.

    First published: