മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെയും ഭാരതീയ ജനസംഘത്തിന്റെയും സ്ഥാപകനേതാക്കളില്‍ ഒരാളുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകള്‍ ഉള്‍ക്കൊള്ളിച്ച് പ്രശസ്ത മലയാളി മാധ്യമപ്രവര്ത്തകന് എന്‍.പി ഉല്ലേഖ് രചിച്ച 'ദ അണ്‍ടോള്‍ഡ് വാജ്പേയി' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ. ഈ പുസ്തകം സിനിമയാക്കുന്നതിനുള്ള പകര്‍പ്പവകാശം ആമാഷ് ഫിലിംസ് ഉടമകളായ ശിവ ശര്‍മ്മയും സീഷാന്‍ അഹമ്മദും സ്വന്തമാക്കി. വാജ്പേയിയുടെ കുട്ടിക്കാലവും കാമ്പസ് ജീവിതവും രാഷ്ട്രീയ ജീവിതവും സിനിമയില്‍ ഉണ്ടാകും.
വാജ്പേയിയുടെ ജീവിതത്തിലെ പുറംലോകം അറിയാത്ത ചില കാര്യങ്ങളുണ്ടെന്നും അത് സിനിമയാക്കുന്നത് വളരെ സന്തോഷം നല്‍കുന്നതാണെന്നും ശിവ ശര്‍മ്മ പറഞ്ഞു. യഥാര്‍ഥ വാജ്പേയിയെ അറിയാത്ത നിരവധിയാളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ 'അറിയപ്പെടാത്ത വാജ്പേയി' എന്ന പുസ്തകം വായിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് അറിയാനാകും. വാജ്പേയിയുടെ വ്യക്തിജീവിതത്തിലെ രസകരമായ നിരവധി കാര്യങ്ങള്‍ ഈ പുസ്തകത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ശിവ ശര്‍മ്മ പറഞ്ഞു.
ആർഎസ്എസിലൂടെ പൊതുരംഗത്തേക്ക്; ഒടുവിൽ ബിജെപിയുടെ 'ഭീഷ്മ പിതാമഹൻ'
പുസ്തകം വായിച്ചതില്‍നിന്ന് ലഭിച്ച അനുഭവം വെച്ചാണ് നിരവധിയാളുകള്‍ക്ക് പ്രചോദനമേകിയ വാജ്പേയിയുടെ കഥ സിനിമയാക്കണമെന്ന താല്പര്യം തോന്നിയതെന്നും ശിവ ശര്‍മ്മ പറഞ്ഞു.
തിരക്കഥ പൂര്‍ത്തിയായാലുടന്‍ സിനിമയുടെ കാര്യങ്ങളിലേക്ക് കടക്കുമെന്ന് അമാഷ് ഫിലിംസ് ഉടമകളിലൊരാളായ സീഷാന്‍ അഹമ്മദ് പറഞ്ഞു. തിരക്കഥ പൂര്‍ത്തിയായശേഷം സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കും. ദ അണ്‍ടോള്‍ഡ് വാജ്പേയി എന്ന പേര് തന്നെയായിരിക്കും സിനിമയ്ക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayali journalists, N P Ullekh, The untold vajpayee, Vajpayee biopic, Vajpayee film