• HOME
  • »
  • NEWS
  • »
  • film
  • »
  • മലയാള ഹ്രസ്വചിത്രത്തിന്റെ എഡിറ്റർക്ക് അന്താരാഷ്‌ട്ര അംഗീകാരം

മലയാള ഹ്രസ്വചിത്രത്തിന്റെ എഡിറ്റർക്ക് അന്താരാഷ്‌ട്ര അംഗീകാരം

Malayali shortfilm editor wins international honour | കണ്ണൂർ സ്വദേശി പ്രിയ എസ്. പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്

ആപ്പിൾ ഹ്രസ്വചിത്രം; പ്രിയ

ആപ്പിൾ ഹ്രസ്വചിത്രം; പ്രിയ

  • Share this:
    ലണ്ടൻ ആസ്ഥാനമായുള്ള യൂറോപ്പ് ഫിലിം ഫെസ്റ്റിവലിൽ മലയാള ഹ്രസ്വ ചിത്രമായ 'ആപ്പിൾ' ചിത്രസംയോജനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം കരസ്ഥമാക്കി. കണ്ണൂർ സ്വദേശി പ്രിയ എസ്. പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

    പ്രിയയുടെ ആദ്യ ഹ്രസ്വ ചിത്രമാണ് 'ആപ്പിൾ'. അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ ഉൾപ്പെടെ കരസ്ഥമാക്കിയ 'വാഫ്ട്' എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് 'ആപ്പിൾ' സംവിധാനം ചെയ്തിരിക്കുന്നത്‌. സെപ്റ്റംബർ-ഒക്ടോബർ സീസണിലേക്കുള്ള അവാർഡ് തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്.



    കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് പ്രിയ. വാഗമൺ ഡി.സി. കോളേജിലെ മുൻ അധ്യാപികയായിരുന്ന പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. ഇത്തവണത്തെ യൂറോപ്പ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് 'ആപ്പിൾ'. മാസങ്ങൾ ചിലവിട്ടാണ് മുഹമ്മദ് അഫ്താബ് ഛായാഗ്രഹണം നിർവ്വഹിച്ച ആപ്പിൾ പ്രിയയുടെ പ്രതിഭയിൽ എഡിറ്റിംഗ് പൂർത്തിയാക്കിയത്.

    15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം ഇതിനോടകം ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുനിൽ കുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇതുവരെയായും റിലീസ് ചെയ്തിട്ടില്ല.
    Published by:user_57
    First published: