എങ്കിലും മിയ കൊച്ചേ! മിയ ഖലീഫയുടെ പോസ്റ്റിനു താഴെ മലയാളികൾ പണി തുടങ്ങി

ഭാവി വരനുമൊത്തുള്ള മിയയുടെ പോസ്റ്റിനു താഴെ മലയാളികളുടെ ഇടമുറിയാ കമന്റ്

news18india
Updated: March 19, 2019, 10:27 AM IST
എങ്കിലും മിയ കൊച്ചേ! മിയ ഖലീഫയുടെ പോസ്റ്റിനു താഴെ മലയാളികൾ പണി തുടങ്ങി
ഭാവി വരനുമൊത്തുള്ള മിയയുടെ പോസ്റ്റിനു താഴെ മലയാളികളുടെ ഇടമുറിയാ കമന്റ്
  • Share this:
ലോകത്തേത് കോണിലും ഒരു മലയാളി ഉണ്ടെന്നത് വളരെ ശക്തമായി അറിയാൻ തുടങ്ങിയത് സോഷ്യൽ മീഡിയ സജീവമായിത്തുടങ്ങിയ ഈ കാലത്താണ്. അതൊരിക്കൽക്കൂടി ആവർത്തിച്ചു പറയുകയാണ് മലയാളികൾ. പോൺ താരം മിയ ഖലീഫയുടെ വിവാഹ വാർത്തയറിഞ്ഞ മലയാളി ആരാധകർ നേരെ പോയത് മിയയുടെ ഫേസ്ബുക് പേജിൽ. ഭാവി വരനുമൊത്തുള്ള പോസ്റ്റിനു താഴെ മലയാളികളുടെ ഇടമുറിയാ കമന്റ്. പ്രിയ നായികയ്ക്ക് ആശംസയായും, ഹൃദയ ഭേദകമായ കുറിപ്പായുമൊക്കെ മലയാളം പോസ്റ്റുകൾ നിരന്നിട്ടുണ്ട്.സണ്ണി ലിയോണി കഴിഞ്ഞാൽ പ്രേക്ഷക ലക്ഷങ്ങളെക്കൊണ്ട് ആരാധക വൃന്ദം മെനഞ്ഞെടുത്ത നടിയാണ് ഗ്ലാമർ താരം മിയ ഖലീഫ. 26കാരിയായ മിയയുടെ വിവാഹം ഉറപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്വീഡനിൽ ഷെഫാണ് വരൻ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. വിവാഹ നിശ്ചയം കഴിഞ്ഞു. വളരെ വ്യത്യസ്ത രീതിയിലാണ് റോബർട്ട് മിയയെ പ്രൊപ്പോസ് ചെയ്തത്. വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ നിറച്ച പാത്രത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിലായിരുന്നു മിയ്ക്കുള്ള മോതിരം. ഇതേതാണ്ട് വിഴുങ്ങും എന്ന മട്ടിലായപ്പോൾ, തന്റെ മനസ്സിലെ പ്രണയം തുറന്നു പറഞ്ഞു റോബർട്ട്. ലെബനീസ് -അമേരിക്കൻ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടർന്ന് പോൺ രംഗം വിട്ട് സ്പോർട്സ് ഷോയുടെ അവതാരകയായി മാറിയിട്ടുണ്ട്.

First published: March 19, 2019, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading