• HOME
  • »
  • NEWS
  • »
  • film
  • »
  • ദേശീയ ചലച്ചിത്ര പുരസ്‌കാരം: ജൂറി ചെയർമാന്റെ പേജിൽ മലയാളികളുടെ തെറിയുടെ പെരുമഴ

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ജൂറി ചെയർമാന്റെ പേജിൽ മലയാളികളുടെ തെറിയുടെ പെരുമഴ

Malayalis make abusive comment under National Film Award jury chairmans Facebook page | ആരാധകരുടെ പ്രതിഷേധം ഇക്കഴിഞ്ഞ ദിവസം അവാർഡ് പ്രഖ്യാപനം ഉണ്ടായത് മുതൽ ശക്തമായിരിക്കുകയാണ്

പേരൻപിലെ മമ്മൂട്ടി; ഫേസ്ബുക്കിൽ വന്ന തെറിവിളികളുടെ സ്ക്രീൻഷോട്ട്

പേരൻപിലെ മമ്മൂട്ടി; ഫേസ്ബുക്കിൽ വന്ന തെറിവിളികളുടെ സ്ക്രീൻഷോട്ട്

  • Share this:
    മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ചു ജൂറി ചെയർമാൻ രാഹുൽ രാവെയിലിന്റെ ഫേസ്ബുക് പേജിൽ മലയാളികളുടെ തെറിയഭിഷേകം. ഫോട്ടോകളും, ജിഫും, വരികളുമായി വൻ തെറിവിളി നടക്കുകയാണ്. ആരാധകരുടെ പ്രതിഷേധം ഇക്കഴിഞ്ഞ ദിവസം അവാർഡ് പ്രഖ്യാപനം ഉണ്ടായത് മുതൽ ശക്തമായിരിക്കുകയാണ്. ഇതേതുടർന്ന് ചെയർമാൻ മമ്മൂട്ടിക്ക് കത്തയക്കുകയുണ്ടായി. താൻ അറിയാതെ ആരാധകർ ഒപ്പിച്ച കാര്യത്തിന് മമ്മൂട്ടി ക്ഷമ ചോദിക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ പ്രതികരണത്തിന് ശമനം വന്നിട്ടില്ല.



    പ്രാദേശിക പാനൽ തള്ളിയതിനെ തുടർന്ന് ദേശീയ പാനലിൽ ചിത്രം എത്തിയില്ല എന്നായിരുന്നു ചെയർമാന്റെ വിശദീകരണം. അദ്ദേഹം മമ്മൂട്ടിക്ക് അയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ.

    "മിസ്റ്റർ മമ്മൂട്ടി, ഫാൻ ക്ലബ്ബ്കളുടെ പേരിൽ താങ്കളുടെ ആരാധകരുടെ പക്കൽ നിന്നും ഒട്ടനവധി അരോചകമായ മെയിലുകൾ വരുന്നു. താങ്കൾക്ക് എന്ത് കൊണ്ട് മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകിയില്ല എന്ന് ചോദിച്ചു കൊണ്ടാണ് അവയെല്ലാം. ആദ്യമേ ഒരു കാര്യം പറയട്ടെ, ജൂറി തീരുമാനം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. രണ്ടാമതായി, താങ്കളുടെ ചിത്രം പേരന്പ് തള്ളിയത് പ്രാദേശിക പാനൽ ആണ്, അത് കൊണ്ട് അത് ദേശീയ പാനലിൽ എത്തിയില്ല. താങ്കളുടെ ആരാധകർ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണം."

    First published: