• HOME
 • »
 • NEWS
 • »
 • film
 • »
 • എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണ ആൽബത്തിന് വിദേശത്ത് നിന്നും ഇരുട്ടടി

എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണ ആൽബത്തിന് വിദേശത്ത് നിന്നും ഇരുട്ടടി

Malaysian firm pulls Rajeev Govindan-Rahul Raj SPB musical tribute from YouTube | നിർമ്മാതാവ് രാജീവ് ഗോവിന്ദൻ വരികൾ രചിക്കുകയും രാഹുൽ രാജ് ഈണമിടുകയും ചെയ്ത 'അഞ്ജലി പ്രാണാഞ്ജലി' എന്ന ഗാനമാണ് വിദേശ സംഘത്തിന്റെ ഇടപെടലിൽ യൂട്യൂബിൽ നിന്നും പിൻവലിക്കപ്പെട്ടത്

അഞ്ജലി, പ്രാണാഞ്ജലി

അഞ്ജലി, പ്രാണാഞ്ജലി

 • Last Updated :
 • Share this:
  സംഗീത ലോകത്തെയും ആസ്വാദകരെയും അഗാധ ദുഃഖത്തിലാഴ്ത്തി വിട പറഞ്ഞ എസ്.പി.ബി. എന്ന എസ്.പി. ബാലസുബ്രമണ്യത്തിന്റെ അനുസ്മരണ ഗാനത്തിന് വിദേശ സംഘത്തിന്റെ ഇരുട്ടടി. നിർമ്മാതാവ് രാജീവ് ഗോവിന്ദൻ വരികൾ രചിക്കുകയും രാഹുൽ രാജ് ഈണമിടുകയും ചെയ്ത 'അഞ്ജലി പ്രാണാഞ്ജലി' എന്ന ഗാനം യൂട്യൂബിൽ നിന്നും പിൻവലിക്കപ്പെട്ടിരിക്കുകയാണ്. മഗേഷ് കൊല്ലേരി സംവിധാനം നിർവഹിച്ച വീഡിയോയാണ്.

  ഒക്ടോബർ നാലിന് റിലീസ് ചെയ്ത ഗാനം ഒരുലക്ഷം വ്യൂസ് നേടി മുന്നേറുമ്പോഴാണ്‌ സംഭവം. മലേഷ്യ ആസ്ഥാനമാക്കിയുള്ള കമ്പനി അവരുടെ യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്ത എസ്.പി.ബി.യുടെ അഭിമുഖത്തിന്റെ 22 സെക്കന്റ് വരുന്ന ശകലം ഗാനത്തിൽ ഉൾപ്പെടുത്തി എന്ന പരാതിയിന്മേലാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടത്. വീഡിയോ ശകലം ഉപയോഗിച്ചതിന് അവർ ഭീമമായ തുക ആവശ്യപ്പെടുകയും ചെയ്തു എന്ന് സംഗീത സംവിധായകൻ രാഹുൽ രാജ്.  "എനിക്ക് രാജീവ് ഗോവിന്ദൻ ഒരു കവിത അയച്ചു തരികയും അദ്ദേഹത്തിന്റെ രചനയിൽ നിന്നും ഒരു വരി പോലും മാറ്റാതെയുമാണ് ഈ ഗാനം ചെയ്തത്. പാട്ട് കമ്പോസ് ചെയ്യുമ്പോൾ എസ്.പി.ബി.യുടെ ഓർമ്മകൾ എങ്ങനെ ഇതിനുള്ളിൽ കൊണ്ടുവരാം എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്. ഒടുവിൽ അദ്ദേഹത്തിന്റെ ശബ്ദം കൂടി ഉൾപ്പെട്ടിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് പല യൂട്യൂബ് വീഡിയോകൾ കാണാൻ വഴിവച്ചത്. അതിൽ രാജ സാറുമായി ഗാനമേളയ്ക്കു പോയി 15 രൂപ പ്രതിഫലത്തിന് പാടിയിരുന്ന കാലഘട്ടത്തെ കുറിച്ച് അദ്ദേഹം പറയുന്ന 22 സെക്കന്റ് അഭിമുഖ ശകലമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  വരുമാനം ലക്‌ഷ്യം വച്ചല്ല ഞങ്ങൾ ഇത് ചെയ്തത്. നമുക്ക് ഇഷ്‌ടമുള്ള ഒരു കലാകാരനെ ആദരിക്കാൻ സംഗീതത്തിലൂടെയുള്ള അർച്ചന മാത്രമാണ്. അദ്ദേഹത്തിന്റെ ആരാധകർ എന്ന് പറയുന്നവർ പോലും ആ വീഡിയോയുടെ പേരിൽ ഡോളറുകൾ ആവശ്യപ്പെടുന്നത് തീർത്തും ദുഃഖകരമായ കാര്യമാണ്. ഇത് കച്ചവടക്കണ്ണ് കൊണ്ട് കാണേണ്ടതില്ല. അവർ ഞങ്ങളുടെ ഗാനം എടുത്തു മാറ്റിയപ്പോൾ ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കിയില്ലല്ലോ എന്ന വിഷമമാണുള്ളത്.," രാഹുൽ രാജ് പറയുന്നു.

  സംഗീത സംവിധായകൻ ദീപക് ദേവ് ഉൾപ്പെടെ സംഗീതലോകത്ത് നിന്നുള്ളവർ അഭിനന്ദിച്ച സഹപ്രവർത്തകന്റെ സംഗീത വീഡിയോയാണ് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത്. നിലവിൽ ഈ വീഡിയോ രാജീവ് ഗോവിന്ദന്റേയും രാഹുൽ രാജിന്റെയും ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തെ നിയമപരമായി നേരിടാൻ തന്നെയാണ് അണിയറക്കാരുടെ തീരുമാനം.

  രാജീവ് ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ചുവടെ:

  "അഞ്ജലി പ്രാണാഞ്ജലി"എന്ന ആല്‍ബം സാമ്പത്തിക നേട്ടത്തിനുവേണ്ടിയായിരുന്നില്ല. ഞാനടക്കമുള്ള ലോകത്തെ എല്ലാ സംഗീത പ്രേമികള്‍ക്കും വേണ്ടി, എസ്.പി.ബിക്കായുള്ള അര്‍ച്ചന തന്നെയായിരുന്നു അത്. ജോലി ചെയ്തവരൊക്കെ സാമ്പത്തികം മാറ്റി നിര്‍ത്തി, ഹൃദയംകൊണ്ടവര്‍ പ്രിയപ്പെട്ട ഗായകനായി അവരവരുടെ ജോലികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഈ ഗാനം റിലീസ് ചെയ്തതും അതുകൊണ്ടായിരുന്നു. കേട്ടവര്‍ കേട്ടവരിലേക്ക് ആ ഗാനം പങ്കിട്ടു.

  വരികളിലും ദൃശ്യങ്ങളിലും എസ്.പി.ബി. നിറയണമെന്ന് ഞങ്ങളോരോരുത്തരും ആഗ്രഹിച്ചു. സംഗീതമായും ദൃശ്യമായും ശബ്ദമായുമൊക്കെ എസ്.പി.ബി. 'അഞ്ജലി പ്രാണാഞ്ജലി'യില്‍ നിറഞ്ഞു. ഗാനം യുട്യൂബില്‍ ശ്രദ്ധ നേടി വന്നപ്പോഴിതാ ഒരു പുതിയ പ്രതിസന്ധി വിരുന്നു വന്നിരിക്കുന്നു. 'അഞ്ജലി പ്രാണാഞ്ജലി' യൂട്യൂബില്‍ കോപ്പിറൈറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ആല്‍ബത്തിലെ ഒരു ഭാഗത്തു ഉപയോഗിച്ചിരിക്കുന്ന എസ്.പി.ബിയുടെ ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചാണ് വിദേശത്തു നിന്ന് യുട്യൂബിലേക്ക് പരാതി പോയിരിക്കുന്നത്. സാമ്പത്തികാടിസ്ഥാനത്തില്‍ റിലീസ് ചെയ്ത ഒരു വീഡിയോ അല്ല ഇതെന്ന് പ്രിയപ്പെട്ടവരെ ഞാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. നിയമപരമായ നീക്കങ്ങള്‍ ഞങ്ങളും ആരംഭിച്ചിട്ടുണ്ട്."
  Published by:user_57
  First published: