• HOME
  • »
  • NEWS
  • »
  • film
  • »
  • Malikappuram | മാളികപ്പുറത്തിന് 'ഒരു വടക്കൻ വീരഗാഥ'യുടെ ശില്പി ഹരിഹരന്റെ അനുമോദനം; സന്തോഷം പങ്കിട്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

Malikappuram | മാളികപ്പുറത്തിന് 'ഒരു വടക്കൻ വീരഗാഥ'യുടെ ശില്പി ഹരിഹരന്റെ അനുമോദനം; സന്തോഷം പങ്കിട്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

അദ്ദേഹവുമായുള്ള 20 മിനിറ്റ് നേരത്തെ സംഭാഷണം 20 വർഷത്തേക്ക് കഥ എഴുതാനുള്ള ഊർജം പ്രദാനം ചെയ്തു എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

ഹരിഹരൻ, മാളികപ്പുറം

ഹരിഹരൻ, മാളികപ്പുറം

  • Share this:

    ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ (Malikappuram) ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ രേഖപ്പെടുത്തിയ മലയാള ചിത്രം എന്ന നേട്ടത്തിലാണ്. 2023 ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോഴേക്കും, ‘മാളികപ്പുറം’ മാത്രമാണ് 100 കോടി നേടി ബോക്സ് ഓഫീസ് വിജയത്തിലെത്തിയ ഏക മലയാള സിനിമ. ഒന്നിലേറെ ഭാഷകളിലായി ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ പ്രദർശനം നടത്തുകയും ചെയ്യുന്നുണ്ട്.

    Also read: Abhilash Pillai | ‘മാളികപ്പുറം’ രചയിതാവ് അഭിലാഷ് പിള്ളയുടെ സ്ക്രിപ്റ്റ് സൗന്ദര്യ രജനികാന്തിന്റെ സിനിമയ്ക്ക്

    ഉയരങ്ങൾ കീഴടക്കിയ സിനിമയ്ക്ക് വിലമതിക്കാനാവാത്ത ഒരു അനുമോദനം ലഭിക്കുകയുണ്ടായി. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ശില്പി ഹരിഹരൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അനുമോദിക്കുകയായിരുന്നു. ‘മാളികപ്പുറം’ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അദ്ദേഹവുമായുള്ള 20 മിനിറ്റ് നേരത്തെ സംഭാഷണം 20 വർഷത്തേക്ക് കഥ എഴുതാനുള്ള ഊർജം പ്രദാനം ചെയ്തു എന്ന് അഭിലാഷ് പിള്ള.

    ‘എത്ര അവാർഡ് കിട്ടിയാലും കിട്ടാത്ത ഒരു സന്തോഷമാണ് ഇന്ന് ഞങ്ങൾ മാളികപ്പുറം ടീമിന് കിട്ടിയത്, ഒരു വടക്കൻ വീരഗാഥയും, പഞ്ചാഗ്നിയും , പഴശ്ശിരാജയുമടക്കം മലയാളികൾക്ക് സമ്മാനിച്ച ലെജൻഡ് ഡയറക്ടർ ഹരിഹരൻ സാറിന്റെ ഒരു ഫോൺ കോൾ, മാളികപ്പുറം കണ്ട് അത്രയും ഇഷ്ടപ്പെട്ട സാർ സ്ക്രിപ്റ്റിനെ പറ്റി എന്നോട് സംസാരിച്ച 20 മിനിറ്റ് ഇനിയൊരു 20 വർഷം കഥകൾ എഴുതാനുള്ള ഊർജ്ജമാണ് എനിക്ക് തന്നത് . സംഗീതം, സംവിധാനം, അഭിനയമടക്കമുള്ള എല്ലാ മേഖലയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു,’ അഭിലാഷ് പിള്ള കുറിച്ചു.

    Summary: Malikappuram movie lauded by Hariharan, director of ‘Oru Vadakkan Veeragadha’

    Published by:user_57
    First published: