100 കോടി വിജയത്തിളക്കത്തിൽ നിൽക്കുന്ന, ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ (Malikappuram) സിനിമയുടെ രചയിതാവ് അഭിലാഷ് പിള്ള (Abhilash PIllai) ഇനി തമിഴിൽ സൗന്ദര്യ രജനികാന്തിന്റെ സിനിമയ്ക്ക് തിരക്കഥയൊരുക്കും. ഒ.ടി.ടി. പ്ലേയ്‌ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവിട്ടത്.
ഈ വർഷം ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി ‘മാളികപ്പുറം’ മാറി. പുതിയ ചിത്രത്തിന്റെ കഥയുമായി സഹകരിക്കാൻ രജനികാന്തിന്റെ മകളും ‘വേലയിൽല്ലാ പട്ടത്താരി 2’ സംവിധായികയുമായ സൗന്ദര്യയും അഭിലാഷ് പിള്ളയെ വിളിച്ചിരുന്നു.
Also read: Malikappuram | തിയേറ്റര്‍ ആവേശത്തിന് പിന്നാലെ മാളികപ്പുറം ഒടിടിയില്‍
അമല പോൾ നായികയായ തമിഴ് ചിത്രം ‘കടാവർ’ എഴുതിയതും അഭിലാഷ് പിള്ളയാണ്. “മാളികപ്പുറം റിലീസിന് ശേഷം സൗന്ദര്യയിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു, കൂടിക്കാഴ്ചയ്ക്കു കഴിയുമോ എന്ന് ചോദിച്ചു. ഞങ്ങൾ ചെന്നൈയിൽ വെച്ച് ഒരു പ്രോജക്ട് ചർച്ച ചെയ്തു. ഇപ്പോൾ അതിന്റെ സ്ക്രിപ്റ്റിങ്ങിന്റെ തിരക്കിലാണ് ഞാൻ. ഈ വർഷം ഒരു സിനിമയിൽ സഹകരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അഭിലാഷിന്റെ ഇതുവരെയുള്ള തിരക്കഥകളിൽ ‘മാസ്’ ഘടകങ്ങൾ ഉണ്ടായിരുന്നു. ഈ സിനിമയും ആ വിഭാഗത്തിൽ പെട്ടതാണോ? “അതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ സമയമായിട്ടില്ല. സൗന്ദര്യയ്ക്ക് ഇഷ്ടപ്പെട്ട ഒരു ത്രെഡ് മാത്രമാണ് ഇപ്പോഴുള്ളത്. ഞാനിപ്പോൾ അത് വികസിപ്പിക്കുകയാണ്. ഇതൊരു ബിഗ് ബജറ്റ് മൾട്ടി-സ്റ്റാറർ സിനിമയാണ്,” അഭിലാഷ് പിള്ള പറഞ്ഞു.
റോഷൻ മാത്യു, അന്ന ബെൻ ചിത്രം ‘നൈറ്റ് ഡ്രൈവിൽ’ വൈശാഖ്, ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എം. പത്മകുമാർ ചിത്രം ‘പത്താം വളവ്’ എം. പത്മകുമാർ തുടങ്ങിയവയുടെ രചന അഭിലാഷ് പിള്ളയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.