• HOME
  • »
  • NEWS
  • »
  • film
  • »
  • Shaakuntalam | പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പുമായി സമാന്തയുടെ ശാകുന്തളത്തിലെ 'മല്ലികാ മല്ലികാ...'

Shaakuntalam | പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പുമായി സമാന്തയുടെ ശാകുന്തളത്തിലെ 'മല്ലികാ മല്ലികാ...'

ശകുന്തള - ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'ശാകുന്തളം'

  • Share this:

    നടി സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) നായികയാവുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ശാകുന്തളം’ 2023 ഫെബ്രുവരി മാസത്തിൽ പ്രേക്ഷക മുന്നിലെത്താൻ തയാറെടുക്കുകയാണ്. മലയാളത്തിൽ നിന്നും ദേവ് മോഹനാണ് സിനിമയിലെ നായകവേഷം ചെയ്യുന്നത്. ചിത്രത്തിലെ മല്ലികാ, മല്ലികാ… എന്ന ഗാനം പുറത്തിറങ്ങിക്കഴിഞ്ഞു. ഗാനത്തെക്കുറിച്ച് സംഗീത സംവിധായകൻ മണി ശർമ്മ പറയുന്നതിങ്ങനെ:

    Also read: Major Ravi | ‘മിസ്റ്റർ അടൂർ മോഹൻലാലിനേക്കുറിച്ച് ഗുണ്ടാ പ്രയോഗം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം നല്‍കിയത്? മേജർ രവി

    “പ്രിയപ്പെട്ടവന് വേണ്ടിയുള്ള ആഗ്രഹത്തിന്റെയും കാത്തിരിപ്പിന്റെയും വികാരങ്ങൾ ചിത്രീകരിക്കുന്ന ഒരു മെലഡി സൃഷ്ടിക്കുക എന്നതായിരുന്നു മല്ലികാ-മല്ലികയുടെ പിന്നിലെ ചിന്ത. സന്തൂർ പോലെയുള്ള ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സംഗീതം തീർത്തത്. ഗാനത്തിന്റെ പ്രധാന ഭാഗങ്ങൾ താളവാദ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞുപോയ കാലഘട്ടം പുനർനിർമ്മിക്കുന്നതിനായി ഭൂരിഭാഗം ക്ലാസിക്കൽ വാദ്യോപകരണങ്ങളും ഗാനത്തിലുടനീളം ഉപയോഗിച്ചു. ശകുന്തളയുടെ വികാരങ്ങൾ തന്റെ ശബ്ദത്തിലൂടെ ഗാനത്തിലേക്ക് പകർത്തുകയാണ് രമ്യ ബെഹറ. ആഴത്തിൽ സ്പർശിക്കാവുന്ന ഒരു ഗാനം പ്രശാന്ത് ഇംഗോൾ സൃഷ്ടിച്ചു,” അദ്ദേഹം പറഞ്ഞു.

    ശകുന്തള – ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘ശാകുന്തളം’. ഗുണശേഖർ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

    അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും പ്രത്യക്ഷപ്പെടും. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

    Also read: പൊന്നിയിൻ സെൽവൻ 2 റിലീസിന് ഇനി 100 ദിവസം; കൗണ്ട് ഡൗൺ വീഡിയോയുമായി അണിയറ പ്രവർത്തകർ

    സംഗീതം- മണി ശർമ്മ, ഛായാഗ്രഹണം- ശേഖർ വി. ജോസഫ്, എഡിറ്റർ-പ്രവീൺ പുഡി. ദിൽ രാജു അവതരിപ്പിക്കുന്ന ‘ശാകുന്തളം’ ഗുണാ ടീം വർക്സിന്റെ ബാനറിൽ നീലിമ ​ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.

    Summary: The film Shaakuntalam, starring Samantha Ruth Prabhu, will be available in theatres in February 2023. A beautiful song from the movie, ‘Mallika, Mallika…’ has recently been released. Everything revolves around love, grief, and yearning for a dear one. Dev Mohan, a Malayalam actor, plays King Dushyanth in the movie

    Published by:user_57
    First published: