കൊച്ചി: മാമാങ്കത്തില്‍ പാണന്മാരുടെ പാട്ടുകളില്‍ പാടിപ്പതിഞ്ഞ പേരില്ലാത്ത ചാവേറായി മമ്മൂട്ടി എത്തുന്നു . നവംബര്‍ അവസാനമാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. തിരുനാവായുടെ മണ്ണില്‍ മേടമാസത്തിലെ വെളുത്തവാവില്‍ പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ അത്യുജ്വല ചരിത്രകഥ ചുരുള്‍ നിവര്‍ത്തുന്ന ചിത്രമാണ് മാമാങ്കം.
അധികാരക്കൊതിയുടെയും ചുടുരക്തം മണക്കുന്ന പ്രതികാരത്തിന്റെയും നാല് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥയാണ് സിനിമയുടേത്. ചരിത്രത്തോടൊപ്പം കേട്ടുകേള്‍വികളും കെട്ടുകഥകളും ഐതീഹ്യങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന കഥയെ ഇഴപിരിച്ചെടുക്കുകയാണ്. ചന്തുണ്ണിയെന്ന പെണ്‍കുട്ടിയിലൂടെയാണ് മാമാങ്കം സിനിമയുടെ കഥ വളരുന്നത്. ചരിത്രത്തിലെ അറുംകൊലകളും ഒടുങ്ങാത്ത പ്രതികാരങ്ങളും നിരര്‍ത്ഥകമാണെന്ന സന്ദേശവും സിനിമ നല്കുന്നു.
സാധാരണ സിനിമാ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ 20% മാത്രമേ മാമാങ്കത്തിലുള്ളൂ. മമ്മൂട്ടിയുടെ വാക്കുകളില്‍ 'ഇതൊരു ഓര്‍ഗാനിക് സിനിമയാണ് '. അഭിനേതാക്കള്‍ അതിസാഹസികമായി കാഴ്ചവച്ചതാണ് ഇതിലെ അത്ഭുതപ്പെടുത്തുന്ന പല ദൃശ്യങ്ങളുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. യഥാര്‍ത്ഥ മനുഷ്യന് സ്വയ പ്രയത്നം കൊണ്ട് അഭിനയിച്ചതാണ് ഈ സിനിമ.
ഉണ്ണിമായയായി അഭിനയിക്കുന്ന പ്രാചി തെഹ്ലാന് ആണ് സിനിമയിലെ നായിക. തുണ്ണി മുകുന്ദന്, സിദ്ദിഖ്, തരുണ്‍ അറോറ, കനിഹ തുടങ്ങി നീണ്ട താരനിര സിനിമയില്‍ അണിനിരക്കുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മാമാങ്കത്തിന്റെ 'മൂക്കുത്തി... ' എന്ന പാട്ട് എം.ജയചന്ദ്രന് , മമ്മൂട്ടി, ഹരിഹരന്, ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഓഡിയോ ലോഞ്ച് നിര്‍വഹിച്ചു. സംയുക്ത മേനോനും ടൊവിനോ യും ചേര്‍ന്ന് സിനിമയുടെ മേക്കിംഗ് വീഡിയോ സമര്‍പ്പിച്ചു.
Also Read
ഇളയമകൾ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ദിലീപ് സകുടുംബംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.