'അവലംബിത തിരക്കഥയിൽ' ഒരുങ്ങുന്ന മാമാങ്കം സെക്കന്റ് ലുക്ക് പുറത്തിറങ്ങി

Mamankam second look too denies credit for screenwriter, says is it adapted screenplay | തിരക്കഥക്കുള്ള ക്രെഡിറ്റ് തന്നെ ഇല്ലാതെ പുറത്തിറങ്ങിയ മാമാങ്കം ഫസ്റ്റ് ലുക്കിന് ശേഷം അവലംബിത തിരക്കഥക്കും സംഭാഷണത്തിനുമുള്ള ക്രെഡിറ്റ് നൽകി മമ്മൂട്ടി ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ

news18india
Updated: July 27, 2019, 11:06 AM IST
'അവലംബിത തിരക്കഥയിൽ' ഒരുങ്ങുന്ന മാമാങ്കം സെക്കന്റ് ലുക്ക് പുറത്തിറങ്ങി
Mamankam
  • Share this:
തിരക്കഥക്കുള്ള ക്രെഡിറ്റ് തന്നെ ഇല്ലാതെ പുറത്തിറങ്ങിയ മാമാങ്കം ഫസ്റ്റ് ലുക്കിന് ശേഷം അവലംബിത തിരക്കഥക്കും സംഭാഷണത്തിനുമുള്ള ക്രെഡിറ്റ് നൽകി മമ്മൂട്ടി ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണന്റെ പേരാണ് ഈ സെക്കന്റ് ലുക്ക് പോസ്റ്ററിന്റെ ചുവടെ അവലംബിത തിരക്കഥക്കും സംഭാഷണത്തിനുമായി നേർത്ത അക്ഷരങ്ങളിൽ നൽകിയിരിക്കുന്നത്. 20 വർഷത്തോളം അധ്വാനിച്ചു സജീവ് പിള്ള രചിച്ച തിരക്കഥക്ക് പക്ഷെ അദ്ദേഹത്തിന് ക്രെഡിറ്റ് നൽകാത്തത് തുടക്കത്തിലേ വിവാദമായിരുന്നു. ശബരിനാഥൻ എം.എൽ.എ. ഇത് ചൂണ്ടിക്കാണിച്ചിരുന്നു.

സംവിധായകനായി സജീവ് പിള്ളയെ വച്ച് ആരംഭിച്ച ചിത്രം സജീവ് പിള്ളയെയും അഭിനേതാവായ ധ്രുവനെയും പല മുൻനിര ടെക്സനീഷ്യന്മാരെയും പുറത്താക്കിയാണ് വാർത്തകളിൽ ഇടം നേടുന്നത്. ശേഷം പത്മകുമാർ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനെ പുറത്താക്കിയത് മുതലാണ് മാമാങ്കത്തിലെ അങ്കക്കലി പുറത്തു വരുന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ചർച്ചകളിൽ ഒന്നും സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കൽ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല. 1999 മുതൽ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു.

തൻ്റെ ജീവന് നിർമ്മാതാവിന്റെ പക്കൽ നിന്നും ഭീഷണിയുണ്ടെന്ന സംവിധായകൻ സജീവ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷം, അത് വരെ പ്രതികരിക്കാതിരുന്ന നിർമ്മാതാവ് വേണു കുന്നപ്പള്ളി പേജുകൾ നീളുന്ന പ്രസ്താവനയുമായി രംഗത്തെത്തി. വർഷങ്ങൾ അധ്വാനം ചെയ്ത് രൂപപ്പെടുത്തിയ സ്ക്രിപ്റ്റിൽ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി ഡേറ്റ് നൽകിയ സ്ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിർമ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കു മുൻപിൽ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.
രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നു മാസം കൊണ്ട് നിർമ്മിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്.

First published: July 27, 2019, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading