• HOME
  • »
  • NEWS
  • »
  • film
  • »
  • അടിതടവുകൾ വീണ്ടും; പോരാട്ടത്തിനൊരുങ്ങി മമ്മൂട്ടിയുടെ മാമാങ്കം ടീസർ

അടിതടവുകൾ വീണ്ടും; പോരാട്ടത്തിനൊരുങ്ങി മമ്മൂട്ടിയുടെ മാമാങ്കം ടീസർ

Mamankam teaser is out | യോദ്ധാക്കളായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും

  • Last Updated :
  • Share this:
    മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ടീസർ പുറത്തിറങ്ങി. യോദ്ധാക്കളായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും പ്രത്യക്ഷപ്പെടുന്ന ടീസർ ഇന്ന് രാവിലെ സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങി. ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന ചരിത്ര സിനിമയാണ് മാമാങ്കം.

    മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചത്. മരടിൽ എട്ടേക്കർ ഭൂമിയിൽ നിർമ്മിച്ച ഭീമാകാരമായ മാളികയിൽ വെച്ചാണ് ചിത്രത്തിലെ നിർണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്.



    First published: