നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • താരപരിവേഷം അടിച്ചേല്പിക്കപ്പെടുന്നതെന്ന് മമ്മൂട്ടി

  താരപരിവേഷം അടിച്ചേല്പിക്കപ്പെടുന്നതെന്ന് മമ്മൂട്ടി

  Mammootty about being imposed with stardom | 'താരപരിവേഷം ഒരു സ്ഥാനമല്ല. നിങ്ങൾ അത് സ്വായത്തമാക്കുന്നില്ല'

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   നാന്നൂറിൽപരം ചിത്രങ്ങളും 40 വർഷത്തോളം നീളുന്ന അഭിനയ ജീവിതവും ചേർത്ത് വച്ചാൽ മലയാളത്തിൽ പകരക്കാരനില്ലാത്ത നടൻ മമ്മൂട്ടിയായി. എന്നാൽ മെഗാ സ്റ്റാർ എന്ന് വിശേഷിപ്പിക്കുമ്പോഴും, താര പരിവേഷം അടിച്ചേല്പിക്കപ്പെട്ട ഒന്നായാണ് അദ്ദേഹം വിലയിരുത്തുന്നത്. ഏറ്റവും പുതിയ ചിത്രമായ 'ഉണ്ട'യുടെ വിജയത്തിന് പിന്നാലെ  ഐഎഎൻഎസിന് നൽകിയ ഒരഭിമുഖത്തിലാണ് മമ്മൂട്ടി താര ജാടകളില്ലാതെ സംസാരിക്കുന്നത്.

   അഭിനയത്തിനും മുൻപ് വക്കീൽ ആയതിനെ പറ്റിയും മമ്മൂട്ടി മനസ്സുതുറക്കുന്നു. "ഞാൻ ഒരു അഭിനേതാവാകാൻ ആഗ്രഹിച്ചു, അവിചാരിതമായി വക്കീലായി. പക്ഷെ അപ്പോഴും ഞാൻ സിനിമയിൽ എത്തിപ്പെടാനും അഭിനയിക്കാനുമായി പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒരവസരത്തിനായി ഞാൻ നന്നേ കഷ്ടപ്പെട്ടു. ശേഷം എല്ലാം എന്റെ വഴിയേ വന്നു ചേർന്നു"- അദ്ദേഹം പറയുന്നു.

   Read: 'ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ വിയോജിപ്പുണ്ട്;' ടൊവിനോ തോമസ്

   വൻ ആരാധകവൃന്ദം ഉള്ളത് പോലും മമ്മൂട്ടിയുടെ ശ്രദ്ധ തെറ്റിക്കുന്നില്ല. "താരപരിവേഷം ഒരു സ്ഥാനമല്ല. നിങ്ങൾ അത് സ്വായത്തമാക്കുന്നില്ല. 'ഒരു താരം ആണ് നിങ്ങൾ' എന്ന അടിച്ചേല്പിക്കപ്പെടലാണ്. ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾ നിങ്ങളെ മാറ്റത്തിന് വിധേയമാക്കണം. സ്വന്തം തെറ്റുകൾ കണ്ടു പിടിക്കുമ്പോഴാണ് നിങ്ങൾക്ക് നിങ്ങളെ തിരുത്താനാവുക"- മമ്മൂട്ടി പറയുന്നു.

   പരാജയഭീതി ഇല്ലെന്നു പറയുമ്പോഴും, തോൽവി എന്നത് ചെറിയ തോതിൽ തന്നെ ബാധിക്കുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തുന്നു. "എനിക്ക് ഭയമില്ല.പക്ഷെ അതിനാൽ ബാധിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ടാൽ മാത്രമേ നിങ്ങൾക്ക് വിജയിക്കാനാവൂ. നഷ്ടപ്പെടുമ്പോൾ നിങ്ങൾക്ക് വിജയിക്കാനാവും,"

   സ്ക്രീനിലെ വേഷപ്പകർച്ചകളിൽ നിറയുമ്പോഴും, വ്യക്തിയെയും നടനെയും മാറ്റി നിർത്തുക എങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പറയുന്നതിതാണ്-"ഒരു അഭിനേതാവിൽ നിന്നും വിഭിന്നമാണ്‌ നിങ്ങൾ നിങ്ങളായി ഇരിക്കുക എന്നത്. അത് നിങ്ങളും, നിങ്ങളുടെ വ്യക്തിത്വവും, ക്യാരക്റ്ററിന്റെ വ്യക്തിത്വവും തമ്മിലെ പോരാട്ടമാണ്. അത് സകല അഭിനേതാവിലും സംഭവിക്കുന്നത് പോലെ എന്നിലും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ഞാൻ അതിൽ വിജയിക്കാറുണ്ട്. ചിലപ്പോൾ ഇല്ല. എന്റെ വ്യക്തി ജീവിതം വളരെ വ്യത്യസ്തമാണ്. ഞാൻ പല തരം കഥാപാത്രങ്ങൾ കൈകാര്യം ചെയ്യും. എന്നാലും എന്റെ വ്യക്തിത്വം ഞാൻ മാറ്റാറില്ല".

   First published: