Agent movie | മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം 'ഏജന്റ്' ജൂലൈ മാസത്തിൽ പാൻ ഇന്ത്യൻ റിലീസ്
Agent movie | മമ്മൂട്ടി- അഖിൽ അക്കിനേനി ചിത്രം 'ഏജന്റ്' ജൂലൈ മാസത്തിൽ പാൻ ഇന്ത്യൻ റിലീസ്
ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും
Last Updated :
Share this:
മെഗാ സ്റ്റാർ മമ്മൂട്ടിയും (Mammootty) തെന്നിന്ത്യൻ യുവ താരം അഖിൽ അക്കിനേനിയും (Akhil Akkineni) ഒന്നിക്കുന്ന ചിത്രം 'ഏജന്റ്' (Agent movie) പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നു.സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏജന്റിന്റെ ടീസർ ജൂലൈ 15-ന് പുറത്തിറങ്ങുമെന്ന് ടീസർ അനൗൺസ്മെന്റ് വീഡിയയിലൂടെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രതീക്ഷകളെ വർദ്ധിപ്പിക്കും വിധം വളരെ സ്റ്റൈലിഷായാണ് അനൗൺസ്മെന്റ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ചിത്രത്തിൽ ഏജന്റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യൽ മീഡയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സ്റ്റൈലിഷ് ആയി ചിത്രീകരിച്ച ആക്ഷൻ സീക്വൻസുകൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.
An Adrenaline stoked ride with THE WILD ONE's Style is marching your way😎#AGENT TEASER ON 𝐉𝐔𝐋𝐘 𝟏𝟓𝐭𝐡💥🤙#AgentLoading
മമ്മൂട്ടിയും ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യൻ യുവ തരംഗം ഹിപ് ഹോപ് തമിഴ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂൽ എല്ലൂർ ആണ് ഛായാഗ്രഹണ നിർവഹണം. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
അഭിനേതാക്കൾ: അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടി, സംവിധാനം: സുരേന്ദർ റെഡ്ഡി, നിർമ്മാണം: രാമബ്രഹ്മം സുങ്കര, സഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതി ദീപ റെഡ്ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി, ബാനർ: എകെ എന്റർടൈൻമെന്റ്സ് & സുരേന്ദർ 2 സിനിമ, കഥ: വക്കന്തം വംശി, സംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ, DOP: റസൂൽ എല്ലൂർ, എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: അവിനാഷ് കൊല്ല, പി.ആർ.ഒ.: ശബരി.
Summary: Multi-lingual movie Agent starring Akhil Akkineni and Mammootty in the lead roles is slated for a release on July 15 across India. The movie is expected to be a thriller
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.