നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ വീടല്ല കാണേണ്ടത്; മമ്മൂട്ടി ജനിച്ചുവളർന്ന വീട് ഇതാണ്

  മമ്മൂട്ടിയുടെ വീടല്ല കാണേണ്ടത്; മമ്മൂട്ടി ജനിച്ചുവളർന്ന വീട് ഇതാണ്

  തങ്ങളുടെ ബാല്യ - കൗമാരങ്ങൾ ചിലവഴിച്ച നാട് കാണിച്ചു തരുന്നതിനൊപ്പം നാട്ടുകാരെയും പണ്ടത്തെ കൂട്ടുകാരെയും ഒക്കെ പരിചയപ്പെടുത്തുന്നുമുണ്ട്. ചെമ്പിലെ വീടിനു പരിസരത്തുള്ള അയൽവാസികളും വിശേഷം പറച്ചിലുമായി വീഡിയോയിൽ ഉണ്ട്.

  വീഡിയോയിൽ നിന്ന്

  വീഡിയോയിൽ നിന്ന്

  • News18
  • Last Updated :
  • Share this:
   മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ വീട് കാണുകയെന്നത് ആരാധകർക്കെല്ലാം വലിയ ആവേശമാണ്. മമ്മൂട്ടിയുടെ വീട് കാണിച്ചു തരികയാണ് അദ്ദേഹത്തിന്റെ അനിയൻ ഇബ്രാഹിം കുട്ടി. 'ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിംകുട്ടി' എന്ന വ്ലോഗിലൂടെയാണ് വീട് കാണിച്ചു തരുന്നത്. എന്നാൽ, മമ്മൂട്ടിയുടെ ഇപ്പോഴത്തെ വീടാണ് കാണിക്കുന്നതെന്ന് കരുതിയാൽ തെറ്റി.

   മമ്മൂട്ടിയും സഹോദരിമാരും സഹോദരൻമാരും ഒക്കെ ജനിച്ചു, കളിച്ചുവളർന്ന വൈക്കം ചെമ്പിലുള്ള തറവാട്ടു വീടാണ് തന്റെ വ്ലോഗിലൂടെ സഹോദരൻ ഇബ്രാഹിംകുട്ടി ആരാധകർക്ക് മുമ്പിൽ എത്തിച്ചത്. നടൻ മമ്മൂട്ടി ഉപയോഗിച്ചിരുന്ന മുറിയും വ്ലോഗിൽ ഇബ്രാഹിംകുട്ടി കാണിച്ചു തരുന്നുണ്ട്.

   തങ്ങളുടെ ബാല്യ - കൗമാരങ്ങൾ ചിലവഴിച്ച നാട് കാണിച്ചു തരുന്നതിനൊപ്പം നാട്ടുകാരെയും പണ്ടത്തെ കൂട്ടുകാരെയും ഒക്കെ പരിചയപ്പെടുത്തുന്നുമുണ്ട്. ചെമ്പിലെ വീടിനു പരിസരത്തുള്ള അയൽവാസികളും വിശേഷം പറച്ചിലുമായി വീഡിയോയിൽ ഉണ്ട്.   നേരത്തെ, മമ്മൂട്ടിയുടെ പഴയ ചില കുടുംബചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മാതാപിതാക്കൾക്കും സഹോദരൻമാർക്കും മക്കൾക്കും ഒക്കെ ഒപ്പമുള്ള ചിത്രങ്ങളായിരുന്നു വൈറൽ ആയത്. ദുൽഖറിന്റെ കുട്ടിക്കാല ചിത്രങ്ങളും ഇതിനോടൊപ്പം ഉണ്ടായിരുന്നു.
   Published by:Joys Joy
   First published: